ADVERTISEMENT

ന്യൂയോര്‍ക്ക് ∙ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിൽ നിന്നുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോൺ ഐസക്കിന് വേണ്ടി ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റി സംഘടിപ്പിച്ച ധനശേഖരണ മീറ്റിങ് വൻ വിജയമായി. ഗ്രീൻബർഗിലെ റോയൽ പാലസിൽ നടന്ന ഈ ചടങ്ങിൽ അമേരിക്കക്കാർക്കൊപ്പം ധാരാളം മലയാളി നേതാക്കളും പങ്കെടുത്തു.

john-isaac-campaign-launching-and-fundraising3

സെന്‍റ് തോമസ് യോങ്കേഴ്‌സ് പള്ളി വികാരിയും പ്രസിഡന്‍റുമായ റവ. ചെറിയാൻ നീലാങ്കലിന്‍റെ പ്രാർഥനയോടെയാണ് യോഗം തുടങ്ങിയത്. ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റി ചെയർമാൻ ഹാരിസിങ്  സ്വാഗതം ആശംസിച്ചു. ബോബി ആൻ കോക്സ് (ന്യൂയോർക്ക് സിവിൽ റൈറ്റ് അറ്റോർണി) മുഖ്യപ്രഭാഷണം നിർവഹിച്ചു.ആൽബർട്ടോ വിലാറ്റ് (സെക്രട്ടറി യോങ്കേഴ്‌സ് GOP),ഡഗ്ഗ് കോളറ്റി (Doug Colety, Westchester Gop-Chairman),പ്രസീള പരമേശ്വരൻ (ഫൗണ്ടിങ് ചെയർ, ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കന്‍ കമ്മിറ്റി),തോമസ് കോശി (ഹ്യൂമൺ റൈറ്റ്സ് കമ്മീഷണർ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. മറ്റ് സ്ഥനങ്ങളിലേക്ക് മത്സരിക്കുന്ന  റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികളായ മറിയം ഫ്ലിസ്സർ (U S Congress) റിച്ചഡ് പാസ്റ്റിൽഹ (West. County Judge), എന്നിവരും യോങ്കേഴ്‌സ് സിറ്റി കൗൺസിൽ അംഗമായ ആന്‍റണി മേരാന്‍റ്, യോങ്കേഴ്‌സ് സിറ്റി മൈനോരിറ്റി ലീഡർ  മൈക്ക്  ബ്രീൻ   തുടങ്ങിയവരും ചടങ്ങിൽ  പങ്കെടുത്തു ആശംസകൾ അറിയിച്ചു. 

john-isaac-campaign-launching-and-fundraising2
john-isaac-campaign-launching-and-fundraising1

യോങ്കേസിന്‍റെ പുരോഗതിക്കു വേണ്ടി താൻ പ്രവർത്തിക്കുമെന്ന് ജോണ്‍ ഐസക്ക്  തന്‍റെ പ്രസംഗത്തിൽ പറഞ്ഞു. ന്യൂയോർക്കിലെ സിവിൽ റൈറ്റ് അറ്റോർണി ബോബി ആൻ കോക്സും ചടങ്ങിൽ പ്രസംഗിച്ചു.  വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ, യോങ്കേഴ്‌സ് മലയാളി അസോസിയേഷനേൻ, ഫൊക്കാന, ഫോമാ, ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ, ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റി തുടങ്ങിയ സംഘടനകളിൽ നിന്നും നിരവധി നേതാക്കളും ചടങ്ങിലുണ്ടായിരുന്നു. നവംബര്‍ 5-നാണ് തിരഞ്ഞെടുപ്പ്.  ക്യാംപെയ്ൻ ഫണ്ടിലേക്കുള്ള ധനസമാഹരണവും പുരോഗമിക്കുകയാണ്. 

English Summary:

John Isaac's Campaign Launching and Fundraising

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com