കൗണ്ടി ജയിലിൽ നിന്ന് രക്ഷപ്പെട്ടവർക്കായി തിരച്ചിൽ തുടരുന്നു
Mail This Article
ഓക്‌ലഹോമ ∙ അനാദാർകോയിലെ കാഡോ കോ ജയിലിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ കാഡോ കൗണ്ടി ഷെരീഫ് ഓഫിസ് തുടരുകയാണ്. ഹെക്ടർ ഹെർണാണ്ടസ്, മൈക്കൽ ബ്രൗൺ, ഡവന്റെ വിന്റെഴ്‌സ് എന്നിവരാണ് വ്യാഴാഴ്ച രാത്രി ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. ഹെർണാണ്ടസ് ലഹരിമരുന്ന് കടത്തിന് വിധിക്കപ്പെട്ടയാളാണ്, ബ്രൗണിനെതിരെ മാരക ആക്രമണത്തിനാണ് കേസെടുത്തിട്ടുള്ളത്. വിന്റെഴ്‌സ് ഈയിടെ കൊലപാതകത്തിന് അറസ്റ്റിലായിരുന്നു.
"ഈ മൂന്ന് പേരും അപകടകാരികളാണ്. അതിനാൽ, അവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ, ദയവായി ഞങ്ങളെ അറിയിക്കുക," കാഡോ കൗണ്ടി ഷെരീഫ് ഓഫിസിലെ ടോം അഡ്കിൻസ് പറഞ്ഞു. സുരക്ഷാ ദൃശ്യകളും ജയിലിലേക്കും തിരിച്ചും നടത്തിയ ഫോൺ കോളുകളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. പ്രതികൾക്ക് രക്ഷപ്പെടാൻ സഹായിക്കാൻ പുറത്തുനിന്നുള്ള സഹായം ലഭിച്ചിരിക്കാമെന്ന് വിശ്വസിക്കുന്നു. "പുറത്തുനിന്നുള്ള ചില ബന്ധങ്ങൾ അവരെ സഹായിച്ചിട്ടുണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നു," അഡ്കിൻസ് വ്യക്തമാക്കി. അനഡാർകോ പൊലീസ് ബ്യൂറോ ഓഫ് ഇന്ത്യൻ അഫയേഴ്‌സും തിരച്ചിലിൽ സഹായിക്കുന്നുണ്ട്. ഒന്നിലധികം ഏജൻസികൾ തിരച്ചിലിൽ സഹകരിക്കുന്നുണ്ടെന്ന് ഷെരീഫ് ഓഫിസ് അറിയിച്ചു.2013 ൽ നാല് കാഡോ കൗണ്ടി തടവുകാർ ഈ ജയിലിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. 2011 ൽ നിർമിച്ച ഈ ജയിലിൽ നിന്ന് തടവുകാർ സീലിങ്ങിലൂടെയാണ് അന്ന് രക്ഷപ്പെട്ടത്.