ADVERTISEMENT

ഹൂസ്റ്റൺ (ടെക്സസ്)∙  മലയാളം മിഷനും മലയാളി മുസ്​​ലിംസ് ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റണും (MMGH) സം‌യുക്തമായി "എന്‍റെ കേരളം" എന്ന പേരിൽ ഓൺലൈൻ മലയാളം ക്ലാസുകൾ ആരംഭിച്ചു. ഈ പരിപാടിയോടൊപ്പം, കേരള സംസ്ഥാന മലയാളം മിഷന്‍റെ ഹൂസ്റ്റൺ ചാപ്റ്ററിന്‍റെ ഉദ്ഘാടനവും നടന്നു. ഹൂസ്റ്റണിലെ മലയാളി കുട്ടികൾക്ക് മലയാള ഭാഷയിൽ സമഗ്രമായ അടിത്തറ നൽകുകയും അവരുടെ സാംസ്കാരിക വേരുകളോടുള്ള ആഭിമുഖ്യം വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.  ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഒരുക്കുന്ന ഈ ക്ലാസുകൾ എല്ലാ പ്രായത്തിലെയും, എല്ലാ തലങ്ങളിലെയും വിദ്യാർഥികളെ ആകർഷിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. അനുഭവസമ്പന്നരും അഭിനിവേശമുള്ളവരുമായ അധ്യാപകർ നയിക്കുന്ന ക്ലാസുകൾ രസകരവും ഇടപഴകുന്നതുമായ പഠന അനുഭവം ഉറപ്പാക്കുന്നു.

mmgh1

ഈ സംരംഭം എം എം ജി എച്ച് പ്രസിഡന്‍റ് മുഹമ്മദ് റിജാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. പ്രത്യേക അതിഥികളായി റോബിൻ ജെ ഇലക്കാട്ട് (മേയർ, മിസോറി സിറ്റി, ഹൂസ്റ്റൺ), ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജി സുരേന്ദ്രൻ കെ. പട്ടേൽ , മാത്യൂസ് മുണ്ടയ്ക്കല്‍ (പ്രസിഡന്‍റ്, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍), വിനോദ് വൈശാഖി ( മലയാളം മിഷൻ റജിസ്ട്രാർ), ആഷാ മറിയം ജോൺ (മലയാളം മിഷൻ പി ആർ ഒ), ഡോ. എസ് എ ഷാനവാസ് (കേരള സർവകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗം എച്ച്.ഒ.ഡി) എന്നിവർ പങ്കെടുത്തു ആശംസ അറിയിച്ചു.

 അധ്യാപികയായ ആമിന ഷാനവാസ് കഥകൾ പറഞ്ഞും സംസാരിച്ചും കുട്ടികളെ ആകർഷിച്ചു. അമേരിക്കയിൽ പ്രശസ്തരായ സാമൂഹ്യ-സാംസ്കാരിക-സമുദായ നേതാക്കളായ യുഎ നസീർ സാഹിബ്, സമദ് പൊന്നേരി, അബ്ദുൽ ഗഫൂർ (എംഎംജിഎച്ച് ഉപദേശക സമിതി ബോർഡ് അംഗം) എന്നിവർ ആശംസാ പ്രസംഗം നടത്തി. സഗീർ അബ്ദുള്ള (MMGH വൈസ് പ്രസിഡന്‍റ്) യോഗം ഏകോപിപ്പിക്കുന്നതിനുള്ള എല്ലാ സാങ്കേതിക പിന്തുണയും നൽകി. എംഎംജിഎച്ച് ഭാരവാഹികൾ സ്വാഗതവും, ഡോ. ഷംന സഗീർ നന്ദി പറഞ്ഞു. ഇതിന്‍റെ ഭാഗമായി മലയാളം മിഷൻ ഹൂസ്റ്റൺ ഈ വർഷത്തെ ഹൂസ്റ്റണിലെ റീജനൽ ചാപ്റ്റർ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

ഡോ. നജീബ് കുഴിയിൽ (പ്രസിഡന്‍റ്), ഡോ. ഫുവാദ് അലൂർ (വൈസ് പ്രസിഡന്‍റ് ), അജി ഹുസൈൻ (അ ധ്ക്ഷൻ), ഡോ. ബുഷ്റ മണക്കാട്ട് (സെക്രട്ടറി), അമർ ഹാരിസ് (ജോയിന്‍റ് സെക്രട്ടറി), ഡോ. സാഹിറ ജിഫ്രി, ജസ്‌ല ഗഫൂർ (കൺവീനർമാര്‍), ആമിന ഷാനവാസ് (എം എ മലയാളം ഭാഷാശാസ്ത്രം – അധ്യാപിക) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
വാര്‍ത്ത: അജി ഹുസൈന്‍ കോതമംഗലം

English Summary:

'Malayalam Mission' Houston Chapter inaugurated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com