ADVERTISEMENT

ഹൂസ്റ്റണ്‍∙ തിരഞ്ഞെടുപ്പും കേസുകളുമെല്ലാം യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കനത്ത സാമ്പത്തിക ചെലവാണ് വരുത്തിവയ്ക്കുന്നത്.  തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഫണ്ട് കണ്ടെത്തേണ്ട ഭാരിച്ച ചുമതലയാണ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഉള്ളത്. ഫണ്ട് ശേഖരണത്തിനായി നിരവധി പദ്ധതികളാണ് ഒരുക്കുന്നത്. അത്തരത്തിലൊന്നാണ് അലയന്‍സ് റിസോഴ്സ് പാര്‍ട്ണേഴ്സ് എല്‍പിയുടെ ജോ ക്രാഫ്റ്റും അദ്ദേഹത്തിന്‍റെ ഭാര്യ മുന്‍ അംബാസഡര്‍ കെല്ലി ക്രാഫ്റ്റും ചേര്‍ന്ന് ഒരുക്കുന്ന ഫണ്ട് ശേഖരണം. 

ലീഗര്‍ ഫീസും ക്രിമിനല്‍ വിചാരണകളും വലിയ ബാധ്യതയാകുമ്പോള്‍ ഫണ്ട് പരമാവധി കണ്ടെത്തുകയാണ് ട്രംപിന്‍റെയും കൂട്ടരുടെയും ശ്രമം. ബ്ലൂംബെര്‍ഗ് ന്യൂസിന് ലഭിച്ച ക്ഷണം അനുസരിച്ച്, കെന്റക്കിയിലെ ലെക്സിങ്ടണില്‍ മേയ് 15-ന് അത്താഴവിരുന്നിനുള്ള ടിക്കറ്റുകള്‍ 25,000 ഡോളറിലാണ് ആരംഭിക്കുന്നത്. തുടക്കത്തില്‍ ജാക്സണ്‍ ഫാമിലി വൈനിന്‍റെ ബാര്‍ബറ ബാങ്കെ കോ ഹോസ്റ്റായി ലിസ്റ്റ് ചെയ്തിരുന്നു, എന്നാല്‍ അവര്‍ പേര് നീക്കം ചെയ്യാന്‍ സംഘാടകരോട് ആവശ്യപ്പെട്ടു. ഇദ്ദേഹത്തിന് പരിപാടിയില്‍ പങ്കെടുക്കാന്‍ പദ്ധതിയില്ലെന്നും ട്രംപിന് സംഭാവന നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബാങ്കെ കുടുംബത്തിന്‍റെ വക്താവ് ക്രിസ്റ്റന്‍ റീറ്റ്സെല്‍ പറഞ്ഞു.

 നിരവധി ഫണ്ട് ശേഖരണ പരിപാടികളാണ് ഇനി വരാനുള്ളത്. ഈ ഫണ്ട് ശേഖരണ പരിപാടികളില്‍ ട്രംപ് പങ്കെടുക്കും. ഏപ്രില്‍ മാസത്തില്‍ 76 മില്യൻ ഡോളര്‍ സമാഹരിച്ചതായി ട്രംപും റിപ്പബ്ലിക്കന്‍ ദേശീയ കമ്മിറ്റിയും അറിയിച്ചു.2015 മുതല്‍ ക്രാഫ്റ്റ്സ്, റിപ്പബ്ലിക്കന്‍ സ്ഥാനാർഥികള്‍ക്കും കമ്മിറ്റികള്‍ക്കും 8.5 മില്യൻ ഡോളര്‍ സംഭാവന ചെയ്തിട്ടുണ്ട്. അതില്‍ 2.2 മില്യൻ ഡോളര്‍ ട്രംപിനെ പിന്തുണയ്ക്കുന്നതിനായിരുന്നു. പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റിക് നാഷനല്‍ കമ്മിറ്റിയും അവരുടെ ഏപ്രിലിലെ ധനസമാഹരണ കണക്കുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, എന്നാല്‍ മാര്‍ച്ച് അവസാനം ട്രംപിനെയും റിപ്പബ്ലിക്കന്‍മാരെയും അപേക്ഷിച്ച് അവര്‍ ഗണ്യമായ ലീഡ് നേടിയതായാണ് റിപ്പോര്‍ട്ട്. ഇവര്‍ ഏകദേശം 100 മില്യൻ ഡോളര്‍ നേടിയതായാണ് റിപ്പോര്‍ട്ട്. 

മാര്‍ച്ചില്‍ പാര്‍ട്ടി നാമനിര്‍ദ്ദേശം നേടിയ ശേഷം ട്രംപ് ടെലിവിഷന്‍ പരസ്യങ്ങള്‍ക്കായി ട്രംപ് പണം ചെലവഴിച്ചിട്ടില്ല. ട്രംപും അദ്ദേഹത്തിന്‍റെ ഏകോപിത പ്രചാരണസംഘവും അവസാനമായി ബ്രോഡ്കാസ്റ്റ് പരസ്യ സമയം വാങ്ങിയത് ഫെബ്രുവരി 24നാണ്. അതിനുശേഷം ബൈഡനും ഡിഎന്‍സിയും 11.1 മില്യൻ ഡോളര്‍ ചെലവഴിച്ചതായി ആഡ്ഇംപാക്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com