ഫോമ സെൻട്രൽ റീജൻ – ഷിക്കാഗോ കലാമേള വൻവിജയമായി
Mail This Article
ഷിക്കാഗോ ∙ ഫോമ സെൻട്രൽ റീജൻ – ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ നടത്തിയ കലാമേള വൻ വിജയമായി. ഫോമ നാഷണൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളവും സെൻട്രൽ റീജൻ ആർവിപി ടോമി എടത്തിലും ചേർന്ന് ഉദ്ഘാടനം ചെയ്ത കലാമേള രാവിലെ 9.30ന് ആരംഭിച്ച് വൈകുന്നേരം 5 മണിയോടെ അവസാനിച്ചു.
ഏറ്റവും കൂടുതൽ പോയിന്റ് നേടി റെയ്നോവ് വരുൺ കലാപ്രതിഭയായും സ്ലോക നമ്പ്യാർ കൊട്ടാരത്ത് കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു. അതുപോലെ ഗ്രൂപ്പ് എ വിഭാഗത്തിൽ (5–8 വയസ്) റൈസിംഗ് സ്റ്റാർ ആയി എലൈൻ റോണിയും ഗ്രൂപ്പ് ബി വിഭാഗത്തിൽ (9–12 വയസ്) റൈസിംഗ് സ്റ്റാർ ആയി ജയ്ഡൻ ജോസും ഗ്രൂപ്പ് സി വിഭാഗത്തിൽ (13–16 വയസ്) റൈസിംഗ് സ്റ്റാർ ആയി അഭിനന്ദ കൃഷ്ണയും തിരഞ്ഞെടുക്കപ്പെട്ടു. പ്രത്യേക അവാർഡുകൾക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. വിവിധ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്കെല്ലാം ട്രോഫികൾ വിതരണം ചെയ്തു.
കലാമേളയുടെ വിജയത്തിനായി ജനറൽ കോർഡിനേറ്റർ ജൂബി വള്ളിക്കളത്തിന്റെ നേതൃത്വത്തിൽ ആഷ മാത്യു, ഡോ. സ്വർണ്ണം ചിറമേൽ, ലിന്റാ ജോളിസ്, ശ്രീജയ നിഷാന്ത് എന്നിവരടങ്ങിയ കമ്മറ്റി വളരെ ചിട്ടയോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് കലാമേള ഇത്ര വിജയമാക്കാൻ കഴിഞ്ഞത്. ഫോമ സെൻട്രൽ റീജൻ സെക്രട്ടറി ജോഷി വള്ളിക്കളത്തിന്റെ നേതൃത്വത്തിൽ മറ്റ് നിരവധി വോളണ്ടിയേഴ്സ് ഈ പരിപാടിയുടെ വിജയത്തിനായി സഹകരിച്ച് പ്രവർത്തിച്ചു. ജോൺ പാട്ടപ്പതി, ഷാനി എബ്രാഹം, ആഗ്‌നസ് തെങ്ങുമൂട്ടിൽ, മോനി വർഗ്ഗീസ്, ജോയ്സ് ചെറിയാൻ, ജോസി കുരിശുങ്കൽ, ജോജോ വെങ്ങാന്തറ, ഷീബ മാത്യു, ടെറൻസ് ചിറമേൽ യൂത്ത് വോളണ്ടിയേഴ്സ് ആയ ജൂലി വള്ളിക്കളം, ക്രിസ്റ്റഫർ ചെറുവള്ളി, ജെനി വള്ളിക്കളം തുടങ്ങിയവരുടെ സഹകരണം എടുത്തു പറയേണ്ടതാണ്.