ADVERTISEMENT

ഫ്ലോറിഡ ∙ മൂത്താംമ്പക്കൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര സൗത്ത് ഫ്ലോറിഡാ മാർത്തോമ്മാ ഇടവക സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ സൗത്ത് ഫ്ലോറിഡാ മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു.

മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാർത്തോമ്മാ സഭയിലെ സീനിയർ വൈദീകനായ റവ.ഡോ. മോനി മാത്യു, ക്രിസ്ത്യൻ അനുകമ്പ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

sadhu-kochukunju-upadeshi-memorial-annual-lecture-series1

പ്രഭാഷണ പരമ്പരയുടെ ജനറൽ കൺവീനർ പ്രൊഫ. ഫിലിപ്പ് കോശി ആമുഖ പ്രഭാഷണം നടത്തി. ഇടവക വികാരി റവ.ഡോ.ജേക്കബ് ജോർജ് സ്വാഗതവും, സീനിയർ ഫെലോഷിപ്പ് സെക്രട്ടറി ഉമ്മൻ സാമൂവേൽ നന്ദിയും രേഖപ്പെടുത്തി. വൈസ്.പ്രസിഡന്റ് ജോൺ ഡേവിഡ് മിഷൻ പ്രവർത്തനങ്ങളെ കുറിച്ച് പ്രസ്താവന നടത്തി. കുര്യൻ കോശി (താമ്പ), ജോൺ മത്തായി (കോറൽ സ്പ്രിംഗ്സ് ) എന്നിവർ പാഠഭാഗങ്ങൾ വായിച്ചു.

സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ കൊച്ചുമകൻ അനീഷ്‌ ബഞ്ചമിൻ മൂത്താംമ്പാക്കൽ വിഡിയോയിലൂടെ സമ്മേളനത്തിൽ പ്രത്യേക സന്ദേശം നൽകി. സീനിയർ ക്വയർ മാസ്റ്റർ ഡോ. ജോൺ ഡാനിയേലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ആലപിച്ച ഗാനങ്ങൾ സമ്മേളനത്തിന് കൊഴുപ്പേകി. സാധു കൊച്ചുകുഞ്ഞ് ഉപദേശിയുമായി അടുത്ത് ഇടപെട്ടിട്ടുള്ള മുതിർന്ന അംഗങ്ങൾ ആയ സാറാമ്മ വർഗീസ്, അമ്മിണി റെയ്ച്ചൽ തോമസ്, അബ്രഹാം ഡേവിഡ് എന്നിവരുടെ അനുഭവങ്ങൾ സദസ്സിന് കൗതകം  പകർന്നു.

റവ.സുകു ഫിലിപ്പ് മാത്യു പ്രാരംഭ പ്രാർഥനയും, ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ആശിർവാദ പ്രാർഥനയും  നടത്തി. ജെയ്സൺ ഫിലിപ്പ് മാസ്റ്റർ സെറിമണിയായി സമ്മേളനത്തെ നിയന്ത്രിച്ചു. ഫ്ലോറിഡായുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് അനേകർ സമ്മേളനത്തിൽ പങ്കെടുത്തു.

English Summary:

Sadhu Kochukunju Upadeshi Memorial Annual Lecture Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com