ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെയുള്ള കേസുകൾ വലിയ തോതിൽ അദ്ദേഹത്തെ സാമ്പത്തികമായി ബാധിക്കുന്നതായി സൂചന. ദാതാക്കളില്‍ നിന്ന് ലഭിക്കുന്ന പണം മാത്രം പോരാത്ത അവസ്ഥയിലാണ് ട്രംപ്. ഇതേതുടർന്നാണ് സ്വകാര്യ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ട സെസ്‌ന ജെറ്റ് ട്രംപ് വിറ്റു. 

റിപ്പബ്ലിക്കന്‍ മെഗാ ദാതാവും ഇറാനിയന്‍-അമേരിക്കന്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് വ്യവസായിയുമായ മെഹര്‍ദാദ് മൊയേദിയാണ് ട്രംപിന്‍റെ സെസ്ന ജെറ്റ് വാങ്ങിയത്. ഈ വര്‍ഷം ഏകദേശം 100 മില്യൻ ഡോളറാണ് നിയമ പോരാട്ടങ്ങൾക്ക് ട്രംപ് ചെലവഴിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇതോടെയാണ് ട്രംപിന്‍റെ കമ്പനി അദ്ദേഹത്തിന്‍റെ സ്വകാര്യ ജെറ്റുകളില്‍ ഒന്ന് വില്‍ക്കാന്‍ തീരുമാനിച്ചത്. ട്രംപിന്‍റെ 2020 ക്യാംപെയ്നുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ സമിതിക്ക് ഏകദേശം 250,000 ഡോളര്‍ സംഭാവന നല്‍കിയ റിപ്പബ്ലിക്കന്‍ മെഗാ ദാതാവാണ് മെഹര്‍ദാദ്. 

1997 ലെ സെസ്ന ജെറ്റ് വിമാനത്തിന് ഏകദേശം 10 മില്യൻ ഡോളറാണ് ഇവോജെറ്റ്സിന്‍റെ വില. പക്ഷേ എത്ര ഡോളറിനാണ് മെഹര്‍ദാദ് മൊയേദിയ ജെറ്റ് വാങ്ങിയതെന്ന് കാര്യം  വെളിപ്പെടുത്തിയിട്ടില്ല. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ രേഖകള്‍ സൂചിപ്പിക്കുന്നത്, മേയ് 13 ന്, വിമാനത്തിന്‍റെ റജിസ്‌ട്രേഷന്‍ ട്രംപ് ഓര്‍ഗനൈസേഷന്‍റെ ഡിടി എയര്‍ കോര്‍പ്പറേഷനില്‍ നിന്ന് ടെക്‌സസ് ആസ്ഥാനമായുള്ള കമ്പനിയായ എംഎം ഫ്‌ലീറ്റ് ഹോള്‍ഡിങ്സ് എല്‍എല്‍സിയിലേക്ക് മാറ്റി എന്നാണ്. സെഞ്ചൂറിയന്‍ അമേരിക്കന്‍ കസ്റ്റം ഹോംസ് നടത്തുന്ന ഡാലസില്‍ നിന്നുള്ള ഇറാനിയന്‍-അമേരിക്കന്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് വ്യവസായിയായ മെഹര്‍ദാദ് മൊയേദിന്‍റെ കീഴിലാണ് ഈ സ്ഥാപനം.

ആരാണ് മെഹര്‍ദാദ് മൊയേദി?
1990-ല്‍ സെഞ്ചൂറിയന്‍ സ്ഥാപിച്ച മൊയേദി ആയിരക്കണക്കിന് വീടുകള്‍ നിര്‍മിച്ചിട്ടുള്ള കെട്ടിട നിർമാണ വ്യവസായിയാണ്. പൊതു, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കുന്ന വ്യവസായിയായ ഇദ്ദേഹം ശ്രദ്ധേയനായ ട്രംപിന്‍റെ ദാതാക്കൾ ഒരാൾ കൂടിയാണ് മൊയേദിക്ക് ട്രംപിന്  പ്രചാരണത്തിനായി നൽകാൻ അനുവദനീയമായ പരമാവധി തുകയായ 5,600 ഡോളര്‍ സംഭാവന ചെയ്തിട്ടുണ്ട്, 

ട്രംപിന്‍റെ പ്രിയപ്പെട്ട സെസ്‌ന ജെറ്റ് 
'ട്രംപ് ഏവിയേഷന്‍ ഫ്‌ലീറ്റിനുള്ളിലെ 'ഏറ്റവും സവിശേഷമായത്' എന്നാണ് ട്രംപ് ഏവിയേഷന്‍ വെബ്സൈറ്റില്‍ സെസ്‌നയെ ട്രംപ് വിശേഷിപ്പിക്കുന്നത്.  പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് ഇടയില്‍ ട്രംപ് മറച്ചുവെക്കാന്‍ ശ്രമിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെയാണ് ഈ വിൽപന സൂചിപ്പിക്കുന്നത്. 

ട്രംപിന്‍റെ 'ആകാശത്തിലെ റോക്കറ്റിന്' മാക്. 92 വരെ വേഗതയിലും 51,000 അടി വരെ ഉയരത്തിലും പറക്കാന്‍ കഴിയും. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഒന്നാണിത്. അതിന്‍റെ പുറംഭാഗത്ത് ട്രംപ് ക്രെസ്റ്റ് ഉപയോഗിച്ച് ബ്രാന്‍ഡ് ചെയ്തിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇന്‍റീരിയറുകള്‍ ഉള്‍ക്കൊള്ളുന്നതാണ് സെസ്‌ന. ഇതിൽ ഒൻപത് യാത്രക്കാര്‍ക്കുള്ള ഇരിപ്പിടങ്ങളുണ്ട്.

ട്രംപിന്‍റെ വർധിച്ചുവരുന്ന സാമ്പത്തിക ആശങ്കകള്‍
കുതിച്ചുയരുന്ന നിയമ ഫീസും ട്രംപ് മീഡിയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പിന്‍റെ ഓഹരികളുടെ മൂല്യത്തകര്‍ച്ചയും ട്രംപിന്‍റെസാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നു. ദി ഡെയ്​ലി ബീസ്റ്റ് പറയുന്നതനുസരിച്ച്, ട്രംപിന്‍റെ നിയമപരമായ ചെലവുകള്‍ അദ്ദേഹത്തിന് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. 

100 മില്യൻ ഡോളറിലധികം കണക്കാക്കിയിരിക്കുന്ന  നിയമ ബില്ലുകള്‍ നല്‍കുന്നതിന് ട്രംപ് തന്‍റെ പ്രചാരണ ഫണ്ടുകള്‍ വരെ ഉപയോഗിക്കുന്നുണ്ട്. ട്രംപ് മീഡിയ & ടെക്നോളജി ഗ്രൂപ്പിന്‍റെ ലിസ്റ്റിങിലൂടെ പണം സ്വരൂപിക്കാനും സാമ്പത്തിക സ്ഥിരത കൈവരിക്കാനുമുള്ള ട്രംപിന്‍റെ ശ്രമവും ഫലം കണ്ടില്ല. ആദ്യ പാദത്തില്‍ അദ്ദേഹത്തിന്‍റെ കമ്പനിക്ക് 300 മില്യൻ ഡോളറിലധികം നഷ്ടമാണ് ഉണ്ടായത്. വരുമാനമാകട്ടെ വളരെ കുറവും. 

English Summary:

Donald Trump has sold his private jet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com