ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് അബ്സ്ട്രാക്ട് ട്രെയിനിങ് ക്ലാസ് സംഘടിപ്പിക്കും
Mail This Article
ന്യൂയോർക്ക്∙ ന്യൂയോർക്കിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (ഐനാനി) നഴ്സുമാർക്ക് വേണ്ടി സൂം വഴി ‘അബ്സ്ട്രാക്ട്’ എഴുതുന്നതിനും പ്രസന്‍റേഷനുമുള്ള പരിശീലന ക്ലാസ് നടത്തുന്നു. നോർത്ത് വെൽ ഹെൽത്തിൽ നഴ്സ് സയന്‍റിസ്റ്റും അഡൽഫൈ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് ക്ലിനിക്കൽ പ്രഫസറുമായ ആയ ഡോ. ആനി ജേക്കബും ന്യൂയോർക്ക് സിറ്റി ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽസ് കോർപറേഷനിൽ ജെക്കോബി ആൻഡ് നോർത്ത് സെൻട്രൽ ബ്രോങ്ക്സ് ഒക്യുപേഷണൽ ഹെൽത്ത് ഡയറക്ടറുമായ ഡോ. സോളിമോൾ കുരുവിളയുമായിരിക്കും ക്ലാസ് എടുക്കുകയെന്ന് ഐനാനിയുടെ എജ്യുക്കേഷൻ ആൻഡ് പ്രഫഷനൽ ഡവലപ്മെന്‍റ് ചെയർ ആന്‍റോ അയ്നിങ്കൽ അറിയിച്ചു. ഡോ. ആനി ജേക്കബ് അബ്സ്ട്രാക്റ്റും, ഡോ. സോളിമോൾ കുരുവിള പ്രസന്‍റേഷനുമായിരിക്കും വിഷയങ്ങൾ എടുക്കുന്നത്.
ന്യൂയോർക്ക് സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ പരിപാലന ശൃംഖലയായ നോർത്ത് വെൽ ഹെൽത്തിലെ 21 ഹോസ്പിറ്റലുകളിൽ തെളിവിൽ അധിഷ്ഠിതമായ നഴ്സിങ് പ്രാക്ടീസ് ഉറപ്പു വരുത്തുവാനുള്ള ഉത്തരവാദിത്വമാണ് നഴ്സ് സയന്‍റിസ്റ്റായ ഡോ. ആനി ജേക്കബിനുള്ളത്. ഓരോ ഹോസ്പിറ്റലിലും നഴ്സിങ് ഇടപെടലുകളുടെ നിലവാരം വർധിപ്പിക്കുന്നതിന് ഡോ. ജേക്കബിന്‍റെ പങ്ക് വളരെയുണ്ട്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും യൂറോപ്പിലും ഏഷ്യയിലുമായി അനേകം പ്രസന്‍റേഷനുകൾ നടത്തിയിട്ടുള്ള ഡോ. ജേക്കബ് നോർത്ത് വെൽ ഹെൽത്ത് നടത്തിയിട്ടുള്ള വിവിധ കോൺഫറൻസുകളിൽ അനേകമനേകം അബ്സ്ട്രാക്റ്റുകൾ അവലോകനം ചെയ്ത് വിലയിരുത്തി, അതേ ആരോഗ്യശൃംഘലയിൽ തന്നെ അബ്സ്ട്രാക്ട് നിർമാണ വർക്ക് ഷോപ്പുകൾ നടത്തിയിട്ടുള്ള ഒരു പ്രഫഷനൽ ആണ്.
അമേരിക്കൻ അക്കാദമി ഓഫ് നഴ്സിങ്ങിന്‍റെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുള്ള ഇന്ത്യൻ നഴ്‌സുമാരിൽ ഒരാളാണ് പ്രസന്‍റേഷനെ കുറിച്ചു ക്ലാസ് എടുക്കുന്ന ഡോ. സോളിമോൾ കുരുവിള. നഴ്സിങ് സ്കോളർ സൊസൈറ്റിയുടെ 'ലൈഫ് ടൈം അച്ചീവ്‌മെന്‍റ്' അവാർഡ് ലഭിച്ചിട്ടുള്ള ഡോ. കുരുവിള അമേരിക്കയിൽ പിഎച്ച്ഡി എടുത്ത ആദ്യത്തെ ഇന്ത്യൻ നഴ്‌സുമാരിൽ ഒരാളാണ്. ഐനാനിയുടെ സെക്രട്ടറിയും വൈസ് പ്രെസിഡന്‍റും നാഷനൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ അമേരിക്കയുടെ പ്രസിഡന്‍റുമായി നഴ്സിങ് കമ്മ്യൂണിറ്റിക്കു പ്രചോദനമായ ഡോ. കുരുവിള അനുഭവ സമ്പത്തുള്ള ഒരു നഴ്സ് പ്രാക്ടീഷണറാണ്.
ഹോസ്പിറ്റലുകളിലും മറ്റു ആരോഗ്യപരിപാലനസ്ഥലങ്ങളിലും നടക്കുന്ന പഠനങ്ങളിലും എവിഡൻസ്-ബേസ്ഡ്-പ്രാക്ടീസ് പ്രൊജക്ടുകളിലും പങ്കെടുക്കുന്ന നഴ്സുമാർക്ക് അവരുടെ ശ്രമങ്ങൾ പ്രഫഷനൽ കോൺഫറൻസുകളിൽ സമർപ്പിക്കുന്നതിനും വിജയകരമായി അവതരിപ്പിക്കുന്നതിനും ഈ ക്സാസിലെ രണ്ടു ഭാഗങ്ങളും വളരെയധികം പ്രയോജനം ചെയ്യുമെന്നതിനു സംശയമില്ല എന്ന് ഐനാനി എജ്യുക്കേഷൻ കമ്മിറ്റി അവകാശപ്പെടുന്നു. ജൂൺ ആറ് വ്യാഴാഴ്ച വൈകീട്ട് 8 മുതൽ 9 വരെ (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) യുള്ള ഈ സൂം ക്ലാസ് ഐനാനി അംഗങ്ങൾക്കും അംഗങ്ങൾ അല്ലാത്തവർക്കും സൗജന്യമായി പങ്കെടുക്കാവുന്നതാണ്. റജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: https://us06web.zoom.us/meeting/register/tZlvdOurrjopGtCTukCw-OrmzotB2052Zfu9. സംബന്ധമായ മറ്റെന്തെങ്കിലും വിവരങ്ങൾക്ക് ആന്‍റോ അയ്നിങ്കൽ aayininkal@gmail.com