മെക്‌സിക്കോയിലെ പ്രഥമ വനിതാ മേയർ വെടിയേറ്റ് മരിച്ചു
Mail This Article
മെക്സിക്കോ ∙ മെക്‌സിക്കോയിലെ ആദ്യ വനിതാ മേയർ യോലാൻഡ സാഞ്ചസ് തോക്കുധാരികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. തിങ്കളാഴ്‌ച 19 തവണ വെടിയേറ്റ അവർ ആക്രമണത്തിന് തൊട്ടുപിന്നാലെ ആശുപത്രിയിൽ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. ഇവരുടെ അംഗരക്ഷകനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
മെക്‌സിക്കോയിലെ ആദ്യത്തെ വനിതാ പ്രസിഡൻ്റായി ക്ലോഡിയ ഷെയ്ൻബോമിനെ തിരഞ്ഞെടുത്തത് രാജ്യം ആഘോഷിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്.
2021 മുതൽ ഭരിച്ചിരുന്ന കോട്ടിജ പട്ടണത്തിലാണ് യോലാൻഡ സാഞ്ചസ് വെടിയേറ്റത്. രാഷ്ട്രീയക്കാർക്കെതിരായ വ്യാപകമായ ആക്രമങ്ങൾ മെക്‌സിക്കോയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും തോക്കുധാരികൾ സംഘടിത ക്രൈം ഗ്രൂപ്പിൽ പെട്ടവരാണെന്നാണ് പരക്കെ കരുതപ്പെടുന്നത്.