ADVERTISEMENT

ഹൂസ്റ്റൺ ∙ അക്കായയിലെ കുടുംബം കൂട്ടായ പ്രവർത്തനത്തിൽ ഏർപ്പെട്ട്, ശുശ്രൂഷയിലെ കുറവുകളെ പരിഹരിച്ച്, ദൈവജനത്തിന്‍റെ മനസ്സ് തണുപ്പിച്ചതുപോലെ ആത്മീയ ശുശ്രൂഷയ്ക്കായി സമർപ്പിക്കപ്പെട്ടതായിരിക്കണം കുടുംബജീവിതമെന്ന് റവ.ഡോ. ജോബി മാത്യു യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്‍റെ (യു.സി.എഫ്) പ്രതിവാര പ്രാർത്ഥന യോഗത്തിൽ മുഖ്യ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

മത്തായി കെ മത്തായി അധ്യക്ഷത വഹിച്ചു. ജോൺ കുരുവിള മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കോശി എബ്രഹാം, അമ്മിണി കുരുവിള, ബാബു കൊച്ചുമ്മൻ എന്നിവർ പ്രാർത്ഥിച്ചു.കുടുംബജീവിതത്തിൽ ധന്യമായ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മാത്തുക്കുട്ടി- മോളി ദമ്പതികൾക്ക് റവ.ജേക്കബ് ജോർജ്, മാത്യു വർഗീസ്, ജോർജ് മാത്യു, ആലീസ് വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജെൻസൺ, ജാസ്മിൻ, കെസിയ എന്നിവരുടെ സാക്ഷ്യവും തുടർന്ന് സോഫിയുടെ ആശംസാ ഗാനവും ഉണ്ടായിരുന്നു. യു.സി.എഫ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
(വാർത്ത: സജി പുല്ലാട്)

English Summary:

UCF Association Programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com