ADVERTISEMENT

ബോളിവുഡ് താരസുന്ദരി ദീപിക പദുകോണിന്റെ ഫിറ്റ്‌നസ് കണ്ടാല്‍ ആരാണ് അസൂയപ്പെടാത്തത്. ഫിറ്റ്‌നസിലും സൗന്ദര്യത്തിലും ദീപികയെ വെല്ലാന്‍ ബോളിവുഡില്‍ ആരുമില്ല എന്നാണ് ആരാധകര്‍ പറയുന്നത്.

ദീപികയുടെ ഡയറ്റും സൗന്ദര്യസംരക്ഷണ രഹസ്യങ്ങളും അറിയണമെന്നു മോഹിക്കാത്തവര്‍ ചുരുക്കം. ഫിറ്റ്‌നസിന് അത്രത്തോളം പ്രാധാന്യം നല്‍കുന്ന ആളാണ്‌ ദീപിക. യോഗയും വെയ്റ്റ് ട്രെയ്നിങ് വ്യായാമങ്ങളുമാണ് ദീപിക ഏറ്റവുമധികം ചെയ്യുന്നത്. പ്രശസ്ത സെലിബ്രിറ്റി ട്രെയ്നറായ ന്യാമാണ് ദീപികയുടെ പഴ്സനല്‍ ട്രെയ്നര്‍. ദീപികയുമായുള്ള ചിത്രങ്ങള്‍ അടിക്കടി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ആളാണ് ഇദ്ദേഹം. 

ദീപിക ഏറ്റവുമധികം ചെയ്യുന്നത് റണ്ണിങ് വ്യായാമങ്ങള്‍ ആണ്. ജിമ്മില്‍ പോകുന്നതിനേക്കാള്‍ ഔട്ട്‌ഡോര്‍ വ്യായാമങ്ങള്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്കു പറ്റുന്ന ഏറ്റവും മികച്ച ഫിറ്റ്‌നസ് ട്രിക്ക് ഇതുതന്നെയാണ്. ശരീരത്തിലെ മുഴുവന്‍ മസ്സിലുകള്‍ക്കും വ്യായാമം ലഭിക്കുന്നതാണ് റണ്ണിങ്. അതുപോലെ ഒരുപാടു കാലറി കത്തിപ്പോകാനും ഇതു സഹായിക്കും. ബെല്ലി ഫാറ്റ് കുറയാന്‍ ഇതിനെക്കാള്‍ മികച്ച മറ്റൊരു വ്യായാമം ഇല്ലെന്നു പറയാം. ഒരു കിലോമീറ്റര്‍ ട്രെഡ്മില്‍ വ്യായാമം ചെയ്യുന്നതിനെക്കാള്‍ ഫലം ഇത്രയും ദൂരം ഓടുമ്പോള്‍ ലഭിക്കും.  

5-10 മിനിറ്റ് ഓടുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. കൊളസ്ട്രോള്‍ നിലയും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയാനും ഇത് കാരണമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com