ADVERTISEMENT

കീറ്റോ ഡയറ്റ്, മെഡിറ്ററേനിയന്‍  ഡയറ്റ്, ജിഎം ഡയറ്റ്, ഹൈ പ്രോട്ടീന്‍ ഡയറ്റ്, ലോ കാലറി ഡയറ്റ് എന്നിങ്ങനെ ഡയറ്റ് പ്ലാനുകള്‍ ഇന്ന് നിരവധിയാണ്. പൊട്ടറ്റോയും പീത്‌സയും വരെ കഴിക്കാവുന്ന ഡയറ്റ്  ഇന്നുണ്ട്. എന്നാല്‍ പല ഡയറ്റ് പ്ലാനുകള്‍ പരീക്ഷിച്ചിട്ടും വിജയിക്കാത്തവരുമുണ്ട്. ഡയറ്റ് തിരഞ്ഞെടുക്കുന്നതിലെ പരാജയമാണ് ഇതിനു പിന്നിലെ കാരണം. 

എന്നാല്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന രണ്ടു വസ്തുക്കള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്‌ എന്നറിയാമോ. കറുവപ്പട്ടയും തേനുമാണ് അവ. ഉറങ്ങാന്‍ പോകും മുന്‍പ് ഇവ രണ്ടും ശീലമാക്കി നോക്കൂ. വിജയം നിശ്ചയം.

എങ്ങനെയെന്നോ ? ഒരു ടേബിള്‍സ്പൂണ്‍ കറുവപ്പട്ട പൗഡര്‍ അരസ്പൂണ്‍ തേനുമായി ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ തിളപ്പിക്കുക. ഇത് ഉറങ്ങുന്നതിനു മുപ്പതുമിനിറ്റ് മുന്‍പ് കുടിക്കുക. ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തങ്ങളെ അത് വേഗത്തിലാക്കും. ഭാരം കുറയാനും സഹായിക്കും. പക്ഷേ ഹൈ കാലറി ഫുഡും ജങ്ക് ഫുഡും കഴിച്ചു കൊണ്ടാണ് ഇത് പരീക്ഷിക്കുന്നതെങ്കില്‍ ഉദ്ദേശിച്ച ഫലം കിട്ടില്ലെന്ന് ഓര്‍ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com