ADVERTISEMENT

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന ഒരു യോഗയാണ് കപോതാസനം. ആമാശയത്തിനു നല്ല അമർച്ച ലഭിക്കുന്നതുകൊണ്ട് കുടവയറും ഗ്യാസ് ട്രബിളും നെഞ്ചെരിച്ചിലും പുളിച്ചു തികട്ടലും നിശ്ശേഷം മാറിക്കിട്ടും.  മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കു പരിഹാരമാണ് ഈ ആസനം. നിയന്ത്രണമില്ലാതെ പോകുന്ന മൂത്രത്തെ നിയന്ത്രിക്കാൻ സാധിക്കുന്നു. ബ്ലാ‍ഡറിന്റെ പ്രവർത്തനത്തെ ശരിയായ രീതിയിൽ നിയന്ത്രിക്കുന്നു. നട്ടെല്ല് പിന്നോട്ട് വളയുന്നതുകൊണ്ട് നടുവിനുണ്ടാകുന്ന വേദനകളെല്ലാം കുറയുന്നു. 

കപോതാസനം ചെയ്യുന്ന വിധം : കാലുകൾ രണ്ടും പുറകോട്ടു മടക്കിവച്ചു പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയിൽ വരത്തക്കവണ്ണം ഇരിക്കുക. ഇനി കൈകൾ രണ്ടും അതതു വശത്തെ കാൽമുട്ടുകൾക്കു മുന്നിൽ തറയിൽ ഉറപ്പിച്ചു കുത്തുക. ഇനി പൃഷ്ഠഭാഗം കാലുകളിൽ നിന്നുയർത്തി വലതുകാൽ കഴിയുന്നത്ര പുറകോട്ടു നീട്ടി തറയിൽ പതിച്ചു വയ്ക്കുക. ഈ അവസ്ഥയിൽ ഇടതുകാലിന്റെ ഉൾവശം വലതുകാലിന്റ‍െ തുടയ‍ുടെ ഇടതുവശത്തേക്കു ചേർത്തുവയ്ക്കുക. 

ഇനി കൈകൾ രണ്ടും തറയിൽനിന്നെടുത്ത് അരക്കെട്ടിനിരുവശങ്ങളിലായി ഉറപ്പിക്കുക. ഈ നിലയിൽ അരയ്ക്കു മുകളിലേക്കുള്ള ഭാഗം കഴിയുന്നത്ര പുറകോട്ടു വളയ്ക്കുകയും ആ നിലയിൽ ന‍ിന്നു സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക. ഇതേപോലെ തന്നെ ഇടതുക‍ാലും പുറകോട്ടു നീട്ടി തറയിൽ പതിച്ചുവച്ചും ചെയ്യേണ്ടതാണ്. ഇരു കാലുകളും ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com