ADVERTISEMENT

കാത്തി ആഡംസ് മുപ്പത്തിയാറാം വയസ്സിലാണ് തന്റെ നാലാമത്തെ കുഞ്ഞിനു ജന്മം നല്‍കിയത്. അതിനു ശേഷം പലപ്പോഴും കാത്തിക്ക് ഇടതുകൈയില്‍ വല്ലാത്ത വേദന തോന്നിയിരുന്നു. കുഞ്ഞിനെ എടുത്തു നടക്കുന്നതു മൂലമാകും ഇതെന്ന് കരുതി. ഒരുദിവസം കുഞ്ഞുമായി ഭര്‍ത്താവിനൊപ്പം പുറത്തുപോയ കാത്തിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ഉടൻ ആശുപത്രിയിലെത്തിച്ചു. തനിക്ക് ഹൃദയാഘാതമാണുണ്ടായതെന്ന് അവിടെ വെച്ചാണ് കാത്തി തിരിച്ചറിഞ്ഞത്. 

131 കിലോയായിരുന്നു ആ സമയം കാത്തിയുടെ ഭാരം. മരണത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടെങ്കിലും അനാരോഗ്യകരമായ ജീവിതശൈലിയാണ് ഇതിനു കാരണമെന്ന് അവർ തിരിച്ചറിഞ്ഞു. അമിതഭക്ഷണവും ഡയറ്റില്‍ ശ്രദ്ധയില്ലാതെ വന്നതുമെല്ലാം കാത്തിയെ ചിന്തിപ്പിച്ചു. ആശുപത്രി വാസം കഴിഞ്ഞു വന്നപ്പോള്‍ കാത്തി 21 കിലോ കുറച്ചിരുന്നു. ഇനിയും ഭാരം കുറയ്ക്കണമെന്നും അവര്‍ തീരുമാനിച്ചു. 

ആദ്യമൊക്കെ വ്യായാമത്തെപ്പറ്റി ചിന്തിക്കാന്‍ തന്നെ പേടിയായിരുന്നു. കുറച്ചു ദൂരം നടക്കുമ്പോള്‍ ശ്വാസം കിട്ടാത്ത അവസ്ഥ. പതിയെ പത്തുമിനിറ്റ് എന്നത് മുപ്പതു മിനിറ്റ്, പിന്നെ നാല്പതുമിനിറ്റ് എന്ന നിലയിലേക്കു കൊണ്ടുവന്നു. അതിനൊപ്പം ആഹാരകാര്യത്തിലും ഏറെ ശ്രദ്ധിച്ചു. പോഷകാഹാരം മാത്രമാക്കി‍. ഇതോടെ ഭാരം കുറഞ്ഞു തുടങ്ങി. ഇപ്പോള്‍ കാത്തിയുടെ ഭാരം 89 കിലോയാണ്. ഇനിയും അത് കുറച്ച്  68 കിലോയാക്കണം എന്നതാണ് ലക്ഷ്യം. തന്റെ ഹൃദയം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യം തന്നെയാണെന്ന് കാത്തി പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com