ADVERTISEMENT

ഒരു ഗ്രീക്ക് ദേവന്റെ മുഖച്ഛായയും ശരീരസൗന്ദര്യവുമാണ് ബോളിവുഡ് താരം ഹൃത്വിക് റോഷനെന്നു ആരാധകര്‍ വാഴ്ത്താറുണ്ട്. ആകാരസൗന്ദര്യത്തിനു വേണ്ടി എത്രത്തോളം കഠിനാധ്വാനം ചെയ്യാനും ഹൃത്വിക് ഒരുക്കവുമാണ്. കാലമിത്ര കഴിഞ്ഞിട്ടും 2001 ല്‍ പുറത്തിറങ്ങിയ ആദ്യ ചിന്ത്രമായ  'കഹോ നാ പ്യാര്‍ ഹെ' യില്‍ ആദ്യമായി നമ്മള്‍ കണ്ട ഹൃത്വിക് തന്നെയായിരിക്കാന്‍ അദേഹത്തിനു സാധിക്കുന്നതും അതുകൊണ്ടാണ്. 

45–ാം വയസ്സിലും വ്യായാമകാര്യങ്ങളില്‍ ഒട്ടും വിട്ടുവീഴ്ച വരുത്താത്ത ആളാണ്‌ ഹൃത്വിക് . എന്നാല്‍ കുറച്ചു നാള്‍ മുന്‍പ് ഡിസ്ക് സ്ഥാനം തെറ്റിയതുമായി ബന്ധപ്പെട്ടു ദീര്‍ഘനാൾ വിശ്രമത്തിലായിരുന്നു. പൊതുചടങ്ങുകളില്‍ നിന്നുവരെ വിട്ടുനില്‍ക്കുകയായിരുന്നു. 2018 സെപ്റ്റംബറിലാണ് ഡിസ്ക് സംബന്ധമായ പ്രശ്നങ്ങള്‍ മൂലം വ്യായാമത്തിനു വിട നല്‍കിയത്. 

തുടര്‍ന്നിങ്ങോട്ട്‌ പത്തുമാസത്തോളം ചികിത്സാകാലമായിരുന്നു. അക്കാലയളവില്‍ മസ്സില്‍ മാസ് നഷ്ടമാകുകയും ഭാരം വര്‍ധിക്കുകയും ചെയ്തെന്നു ഹൃത്വിക് പറയുന്നു . എന്നാല്‍ വൈകാതെ താരം പഴയ ഫോമിലേക്ക് മടങ്ങി വരികയാണ്. ട്രെയിനറുടെ സഹായത്തോടെ ഇപ്പോൾ പതിയെ പതിയെ  ചെറുവ്യായാമങ്ങള്‍ ചെയ്തു തുടങ്ങുകയാണ്. 

ഫിറ്റ്നസ് ജീവിതത്തിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് അടുത്തിടെ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. രൺവീര്‍ സിങ് , ടൈഗര്‍ ഷാരോഫ് തുടങ്ങിയ താരങ്ങൾ പോസ്റ്റിനു താഴെ ഹൃത്വിക്കിനെ അനുമോദിച്ചു കൊണ്ടെത്തുകയും ചെയ്തു. ഇടവേളയ്ക്ക് ശേഷം 'സുപ്പര്‍ 30' എന്ന ചിത്രത്തിലൂടെയാണ് ഹൃത്വിക് സിനിമയിൽ സജീവമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com