ADVERTISEMENT

കല്യാണം കഴിഞ്ഞതോടെയാണ് 25 കാരിയായ സായന്തിനി സെന്‍ഗുപ്തയ്ക്കു ശരീരഭാരം കൂടാൻ തുടങങിയത്. എത്രയൊക്കെ ശ്രമിച്ചിട്ടും വണ്ണം ഒട്ടും കുറയാതെ കൂടി ദിവസം കഴിയുന്തോറും കൂടി വരുന്ന അവസ്ഥ. അധ്യാപിക കൂടിയായ സായന്തിനിക്ക്  ജോലിയുടെ തിരക്കുകള്‍, വീട്ടുകാര്യങ്ങള്‍ എന്നിവയ്ക്ക് ഇടയില്‍ നിന്നു ജിമ്മിലേക്ക് പോകാൻ കഴിഞ്ഞതുമില്ല. 

എന്നാല്‍ ഒരു ഡയറ്റ് പിന്തുടന്ന് നോക്കിയാലോ എന്ന ചിന്ത അങ്ങനെയാണ് മനസ്സിലേക്കെത്തുന്നത്. വെറും രണ്ടു മാസം കൊണ്ട് പത്തുകിലോ കുറയ്ക്കാന്‍ സാധിച്ച ഡയറ്റ് സായ സ്വയം കണ്ടെത്തകയായിരുന്നു. 

പ്രാതല്‍ - ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളത്തില്‍ ഉപ്പിട്ട് അതിരാവിലെ കുടിക്കുനതാണ് ആദ്യത്തെ ജോലി. ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ഒരു ചെറിയ പാത്രം ബദാം, ഒരു പുഴുങ്ങിയ മുട്ട, ചിലപ്പോള്‍ വേവിച്ച ചന, അപ്പിള്‍, ഏത്തക്ക എന്നിവയും കഴിക്കും.

ഉച്ചയ്ക്ക് - ഓട്സ്, ദാഹിയ കിച്ചടി, പച്ചക്കറികള്‍, ബ്രൗണ്‍ റൈസ്.

നാലുമണിക്ക് ഒരു കപ്പ്‌ ഗ്രീന്‍ ടീ നാല് ബിസ്കറ്റ്. 

വൈകിട്ട് അത്താഴം എട്ടുമണിക്ക് മുന്‍പേ കഴിച്ചിരിക്കും. രണ്ടു ചപ്പാത്തി ഒരു ബൗള്‍ വേവിച്ച പച്ചക്കറികള്‍ ഇതാണ് പതിവ്. ഇടയ്ക്ക് എന്തെങ്കിലും ആഹരത്തോടെ കൊതി തോന്നിയാല്‍ തന്നെ രണ്ടു സ്പൂണില്‍ കവിയാതെ കഴിക്കുകയാണ് ശീലം. 

ജിമ്മില്‍ പോയുള്ള ഒരു വര്‍ക്ക്‌ഔട്ടും ചെയ്യാന്‍ സമയമില്ലെങ്കിലും പറ്റുന്ന പോലെ വീട്ടില്‍ ലഘുവ്യായാമങ്ങള്‍ സായ ചെയ്യുന്നുണ്ട്. ഷുഗര്‍ പൂര്‍ണമായും ഒഴിവാക്കിയാണ് ഡയറ്റ് ചിട്ടപ്പെടുത്തിയത്. ഒപ്പം സാധാരണ ഉപ്പിനു പകരം കല്ലുപ്പ് ഉപയോഗിച്ചു.  ലിഫ്റ്റ്‌ ഉപയോഗിക്കാതെ എവിടെ പോയാലും സ്റ്റെപ്സ് കയറാന്‍ ശീലിച്ചത് ഏറെ ഗുണം ചെയ്തെന്നും സായ ഓര്‍ക്കുന്നു. കല്യാണം കഴിഞ്ഞതോടെ തന്നെ ആന്റി എന്ന് കളിയാക്കി വിളിച്ചവര്‍ ഇപ്പോള്‍ താന്‍ എത്ര സുന്ദരിയായിരിക്കുന്നു എന്ന് പറയുന്നത് കേള്‍ക്കാന്‍തന്നെ സുഖമാണെന്നു സായന്തിനി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com