ADVERTISEMENT

ശരീരത്തിലെ എല്ലാ നാഡീഞരമ്പുകളെയും ഉത്തേജിപ്പിക്കുന്നതിനു വളരെയധികം സഹായിക്കുന്നൊരാസനമാണിത്. പുറത്തെ പേശികൾക്കുള്ള നീർവീഴ്ച കുറയുകയും നല്ല അയവും വഴക്കവും കിട്ടുകയും ചെയ്യും. തോളുകൾക്കും നട്ടെല്ലിനും നീർക്കെട്ടു മൂലമുണ്ടാകുന്ന വേദന ശമിക്കുന്നു. തോളുകൾക്കുണ്ടാകുന്ന വേദനയും ചലനശേഷിയുടെ ന്യൂനതകളും പരിഹരിക്കപ്പെടുന്നതിനും ഈ ആസനം സഹായിക്കും.

തഡാസനം ചെയ്യുന്ന വിധം: ഇരുകാലുകളും ചേർത്തുവച്ചു നിവർന്നു നിൽക്കുക. അതോടൊപ്പം ഇരുകൈകളും ശരീരത്തിനിരുവശത്തും ചേർത്തു കമഴ്ത്തിവയ്ക്കുക. സാവധാനം ശ്വാസമെടുത്തുകൊണ്ട് ഇരുകാലുകളുടെ ഉപ്പൂറ്റിയും കൈകളും കഴിയുന്നത്ര മുകളിലേക്കുയർത്തുകയും ശ്വാസം വിട്ടു കൊണ്ട് സാവധാനം താഴ്ത്തുകയും ചെയ്യുക. ഇതു ചെയ്യുമ്പോൾ കാലുകളുടെ ഉപ്പൂറ്റിയും കൈകളും ഒരു പോലെ ഉയർത്തുകയും ഒരു പോലെ താഴ്ത്തുകയും ചെയ്യേണ്ടതാണ്. അതേ പോലെ കൈകൾ ഉയർന്നുവരുമ്പോൾ തലയുടെ ഇരു വശങ്ങളിലും ചെവിയോടു ചേർത്തുപിടിക്കേണ്ടതാണ്. ഇങ്ങനെ പത്തോ പന്ത്രണ്ടോ തവണ ആവർത്തിക്കാവുന്നതാണ്. കൈമുട്ടുകൾ മടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com