ADVERTISEMENT

ഇരുപത്തിയേഴുകാരനായ സച്ചിന്‍ ചവാന് തന്റെ വണ്ണക്കൂടുതലൊന്നും സത്യത്തില്‍ ഒരു പ്രശ്നമായി തോന്നിയിരുന്നില്ല. പക്ഷേ വണ്ണം കൂടി വന്നതോടെ സ്റ്റെപ് കയറാനും ശ്വാസം വലിക്കാനും വരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ്‌ സച്ചിന്‍ തന്റെ ജീവിതചര്യകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയത്. 

അടുക്കും ചിട്ടയുമില്ലാതെ ആഹാരം കഴിക്കുന്നതും വ്യായാമം ഇല്ലാത്തതുമായിരുന്നു സച്ചിന്റെ പ്രധാനപ്രശ്നങ്ങള്‍. അങ്ങനെ സച്ചിന്‍ ഭാരം കുറയ്ക്കാന്‍ തന്നെ തീരുമാനിച്ചു. 88 കിലോയായിരുന്നു അന്ന് സച്ചിന്റെ ഭാരം. നാല് പുഴുങ്ങിയ മുട്ട പ്രാതലില്‍ ഉള്‍പ്പെടുത്തിയാണ് ആദ്യം സച്ചിന്‍ തന്റെ ശ്രമം ആരംഭിച്ചത്. രണ്ടു റൊട്ടി, ദാല്‍, പച്ചക്കറികള്‍ എന്നിവ ഉച്ചയ്ക്കും ശീലമാക്കി. 

വര്‍ക്ക്‌ഔട്ട്‌ ചെയ്യുന്നതിന് മുൻപായി ബ്ലാക്ക്‌ കോഫിയും വര്‍ക്ക്‌ ഔട്ട്‌ ചെയ്ത ശേഷം പ്രോട്ടീന്‍ ഷേക്കും ഏത്തപ്പഴവും ശീലിച്ചു. ആഴ്ചയില്‍ ആറുദിവസവും ഇതായിരുന്നു സച്ചിന്റെ ശീലം. ഈ ശീലങ്ങള്‍ തുടങ്ങിയ ശേഷം ആഴ്ചയില്‍ ഓരോ തവണ വീതം ഭാരം കുറയുന്നത് എത്രയെന്നു ശ്രദ്ധിച്ചിരുന്നു. അങ്ങനെ ആറുമാസം കൊണ്ട് ഇരുപത്തിയെട്ടു കിലോയാണ് സച്ചിന്‍ കുറച്ചത്. 

ഇപ്പോള്‍ പഴയപോലെ ശ്വാസം മുട്ടലില്ല, സ്റ്റെപ്പു കയറുമ്പോള്‍ ബുദ്ധിമുട്ടില്ല. നമ്മുടെ ജിവിതത്തിലെ ചെറിയ മാറ്റങ്ങള്‍ കൊണ്ടുപോലും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് സച്ചിന്‍ പറയുന്നത്. ഇനി ഏതായാലും ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും വ്യായാമം ചെയ്യാതെ മടിപിടിച്ച് നടക്കുന്നതിനെ കുറിച്ചുമൊന്നും തനിക്ക് ചിന്തിക്കാന്‍ പോലും വയ്യെന്ന് സച്ചിന്‍ പറയുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com