ADVERTISEMENT

കാര്യം സാറ അലി ഖാനെ പോലെയൊരു മകളൊക്കെ ഉള്ള ആളാണെങ്കിലും കാഴ്ചയില്‍ കൂടുതല്‍ ചെറുപ്പക്കാരനായി മാറിയിരിക്കുകയാണ് സെയ്ഫ് അലി ഖാന്‍ എന്നാണ് പുതിയ വാര്‍ത്ത. സെയ്ഫിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് താരത്തിന്റെ ഈ ഗംഭീരമാറ്റത്തെ കുറിച്ച് പറയുന്നത്. പതിനഞ്ചുവർഷം മുന്‍പത്തെ സെയ്ഫിനെ പോലെയുണ്ട് പുതിയ മേക്കോവര്‍ നടത്തിയ സെയ്ഫ് എന്നാണ് അടക്കം പറച്ചില്‍. അടുത്തിടെ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്ക് വരുന്ന സെയ്ഫിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിലാണ് കോളജ് കുമാരനെ പോലെ സുന്ദരനായ സെയ്ഫിന്റെ ലുക്ക് പുറത്തായത്.

പൊതുവേ ഡയറ്റിങ് ശ്രദ്ധിക്കുന്ന ആളാണ്‌ സെയ്ഫ്.  എന്നാല്‍ കഴിഞ്ഞ  48വര്‍ഷമായി ഒരിക്കല്‍പ്പോലും ഒരു ജിം ട്രെയിനറുടെ കീഴില്‍ വര്‍ക്ക്‌ ഔട്ട്‌ ചെയ്തിട്ടില്ല. എപ്പോഴും സ്വയം വര്‍ക്ക്‌ ഔട്ട്‌ തന്ത്രങ്ങള്‍ കണ്ടെത്തുനന്‍ ആളാണ്‌ അദ്ദേഹം.

നോ കാർബ് , നോ ഷുഗര്‍ ഡയറ്റാണ് ഇക്കുറി ഭാരം കുറയ്ക്കാന്‍ സെയ്ഫ് പരീക്ഷിച്ചതത്രേ. സ്കിംഡ് മില്‍ക്ക്, ഓട്സ്, ഫ്രഷ്‌ ഫ്രൂട്ട്സ് എന്നിവ ചേര്‍ന്നതാണ് സെയ്ഫിന്റെ ഇപ്പോഴത്തെ ബ്രേക്ക്‌ഫാസ്റ്റ്. സീസണല്‍ സാലഡ് ആണ് ഉച്ചഭക്ഷണം. രാത്രിയില്‍ വളരെ മിതമായ ആഹാരം മാത്രം. വീട്ടില്‍ പാകം ചെയ്ത ആഹാരം മാത്രമാക്കി. പുറത്തുനിന്നുള്ള ഭക്ഷണം പൂര്‍ണമായും കുറച്ചു കൊണ്ടാണ് സെയ്ഫ് തന്റെ രൂപമാറ്റം യാഥാര്‍ഥ്യമാക്കിയത്. 

കഠിനമായ കാര്‍ഡിയോ വ്യായാമങ്ങളാണ് വര്‍ക്ക്‌ ഔട്ട്‌ സെഷനില്‍ ചെയ്തിരുന്നത്. കാര്‍ഡിയോ, യോഗ, കിക്ക് ബോക്സിങ്, സ്ട്രെച്ചിങ് വ്യായാമങ്ങള്‍ സ്വയം വികസിപ്പിച്ചാണ് സെയ്ഫ് ചെയ്തത്. ടെന്നീസ് പ്ലയര്‍ കൂടിയായ സെയ്ഫ് കുറച്ചു സമയം അതിനും വിനിയോഗിച്ചിരുന്നു. 

കഥാപാത്രത്തിനു വേണ്ടി ഏതറ്റം വരെ പോകാനും മടിയില്ലാത്ത ആളാണ്‌ സെയ്ഫ്. ഈ രൂപമാറ്റവും തന്റെ പുതിയ ചിത്രത്തിലെ കഥാപാത്രം ആകാന്‍ വേണ്ടിയാണെന്നാണ് അദ്ദേഹം പറയുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com