ADVERTISEMENT

ശരീരത്തിലെ അമിത ഫാറ്റ് പുറംതള്ളാന്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സാധിക്കും. അതില്‍ ഏറ്റവും ഗുണകരമാണ് പപ്പായ. ആന്റി ഓക്സിഡന്റുകൾ, വൈറ്റമിനുകൾ എന്നിവ അടങ്ങിയിരിക്കുന്ന പപ്പായ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച പഴമാണ്. പച്ചയ്ക്കും പഴുപ്പിച്ചും തോരനാക്കിയും അല്ലാതെയും പപ്പായ നമുക്ക് കഴിക്കാം. പപ്പായയിൽ ഉയർന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ കാലറി കുറവാണ്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ പപ്പായ ഉത്തമമാണ്.

പപ്പായ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. പപ്പായയുടെ കുരുവിന് വളരെയധികം ഔഷധമൂല്യമുണ്ട്. ശരീരത്തിലെ വിഷാംശം പുറംതള്ളാന്‍ ഏറ്റവും മികച്ച ഒന്നാണ് ഇത്. ദഹനത്തിന് ഏറ്റവും നന്നായി സഹായിക്കുന്ന പഴം കൂടിയാണ്. 

പാലിനൊപ്പം പപ്പായ അടിച്ചു ജ്യൂസായി കുടിക്കുന്നതും ഫ്രഷ്‌ പപ്പായ കഴിക്കുന്നതുമെല്ലാം നല്ലതാണ്.

English summary: Weight loss: Here is why you must add papayas to your diet to burn belly fat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com