ADVERTISEMENT

ശരീരഭാരം കുറയ്ക്കാന്‍ പലവഴികള്‍ പരീക്ഷിച്ചു ക്ഷീണിച്ചോ? എങ്കില്‍ മഞ്ഞള്‍ വെള്ളം പരീക്ഷിച്ചു നോക്കൂ. വിഷസംഹാരിയായും ഔഷധമായുമെല്ലാം മഞ്ഞൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ശരീര ഭാരം കുറയ്ക്കാൻ ഇത് ഉത്തമമാണെന്ന് എത്രപേർക്കറിയാം.

മഞ്ഞള്‍ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കും. പ്രത്യേകിച്ച് മഞ്ഞള്‍ വെള്ളം. ശരീരത്തിന്റെ ഭാരം കുറയ്‌ക്കാനുള്ള നിരവധി ഗുണങ്ങള്‍ മഞ്ഞളിനുണ്ട്‌. കൊഴുപ്പു കോശങ്ങള്‍ ഉണ്ടാകുന്നത്‌ കുറയ്‌ക്കാന്‍ മഞ്ഞളിന്‌ കഴിയും അതുവഴി ശരീരത്തിലെ മൊത്തം കൊഴുപ്പ്‌ കുറയുകയും ഭാരം കൂടുന്നത്‌ തടയുകയും ചെയ്യും. ഒരു നല്ല ആന്റി ഓക്സിഡന്റാണ് മഞ്ഞള്‍. ഒപ്പം ദഹനസഹായിയും.

മഞ്ഞളിലെ കുര്‍കുമിന്‍ ആണ് പ്രതിരോധശേഷി കൂട്ടുന്ന ഔഷധമായി മഞ്ഞളിനെ മാറ്റുന്നത്. ദിവസവും രാവിലെ അല്‍പം മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിച്ചു നോക്കൂ. അത് ആ ദിവസത്തെ മുഴുവന്‍ ദഹനത്തെ സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ മഞ്ഞള്‍ നീക്കം ചെയ്ത് മെറ്റബോളിസം വര്‍ധിപ്പിക്കും. ഇതാണ് ഭാരം കുറയാന്‍ സഹായിക്കുക. മഞ്ഞളിലെ കുർകുമിൻ വൈറ്റ് ഫാറ്റിനെ ബ്രൗൺ ഫാറ്റാക്കി മാറ്റുന്നു. ചർമത്തിനു താഴെ അടിയുന്ന ഒരുതരം കൊഴുപ്പാണ് വൈറ്റ് ഫാറ്റ്. ഇത് പൊണ്ണത്തടിക്ക് കാരണമാകുന്നു. ഈ ഫാറ്റിനെ ബ്രൗൺ ഫാറ്റാക്കി കൊഴുപ്പിനെ എരിച്ച് കളയുന്നതിനൊപ്പം അതിൽ നിന്നുണ്ടാകുന്ന ഗ്ലൂക്കോസിനെ മഞ്ഞൾ എനർജിയാക്കുകയും ചെയ്യുന്നു. മഞ്ഞളിന്റെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന ബ്രൗൺ ഫാറ്റ് ശരീരത്തിൽ കുടുതൽ ഉള്ളത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 

രാവിലെ ഒരു അരസ്പൂണ്‍ മഞ്ഞള്‍ ഒരല്‍പം വെള്ളത്തില്‍ ചേര്‍ത്താണ് കഴിക്കാന്‍ സാധാരണ നിര്‍ദേശിക്കുക. ആവശ്യമെങ്കില്‍ തേനും ചേര്‍ക്കാം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഡോക്ടറോടു ചോദിച്ച ശേഷം മാത്രം തുടരുക. 

English summary: Turmeric water is the perfect weight loss drink

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com