ADVERTISEMENT

വണ്ണം കുറയ്ക്കാന്‍ അത്താഴം ഒഴിവാക്കാറുണ്ടോ? എങ്കില്‍ ഇനിയതു വേണ്ട. അത്താഴം ഒഴിവാക്കിയാല്‍ വണ്ണം കുറയുമെന്നു പറയുന്നതിൽ കാര്യമില്ലെന്നാണ് പ്രശസ്ത ന്യൂട്രിഷനിസ്റ്റ് രുപാലി ദത്ത പറയുന്നത്. 

10-12 മണിക്കൂര്‍ നേരമാണ് നമ്മള്‍ ഉറങ്ങുന്നതെങ്കില്‍ അതിനു മുമ്പായി അത്താഴം ഒഴിവാക്കുന്നത് ഒട്ടും നന്നല്ലെന്ന് അവര്‍ പറയുന്നു. പകരം അത്താഴം ഏറ്റവും കുറഞ്ഞ അളവില്‍ പോഷകസമ്പന്നമായി കഴിക്കുകയാണു വേണ്ടത്.

പോഷകസമ്പന്നമായ അത്താഴം ഒരാളുടെ ആരോഗ്യത്തില്‍ പ്രധാനപങ്കു വഹിക്കുന്നുണ്ട്. കാരണം ദീര്‍ഘനേരം ഉറങ്ങുന്നതിനു മുമ്പ് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇതാണ് ഡിന്നര്‍ ഒഴിവാക്കരുത്‌ എന്ന് പറയുന്നതിനു കാരണം. അത്താഴം കഴിക്കാതെ കിടന്നാല്‍ രാവിലെ ഉണരുമ്പോള്‍ ആരോഗ്യക്കുറവും ക്ഷീണവും തലകറക്കവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ശരീരത്തിലെ Healthy metabolic rate കൂട്ടാന്‍ രാത്രി ആഹാരം ആവശ്യമാണെന്ന് രൂപാലി പറയുന്നു. അത്താഴം പൂര്‍ണമായി ഒഴിവാക്കുന്നത് അസിഡിറ്റി, മലബന്ധം , നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാക്കും. ഒപ്പം ഉറക്കവും നഷ്ടപ്പെടുത്തും. പോഷകസമ്പന്നമായ അത്താഴം എന്നു പറയുമ്പോള്‍ അതില്‍ ഒരിക്കലും ഫ്രൈ ചെയ്തതും കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ അടങ്ങിയതുമായ ആഹാരം ഉള്‍പ്പെടുത്താതെ നോക്കണം. 

English Summary: Skipping dinner for weight loss? Here's why you must stop this practice instantly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com