ഫിറ്റ്നസ് ഫ്രീക് ; രാകുല്‍ പ്രീതിന്റെ യോഗ ചിത്രങ്ങൾ വൈറൽ

rakul
SHARE

ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്‍കുന്ന നടിയാണ് രാകുല്‍ പ്രീത്. താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകള്‍ തന്നെ ഇതിന് ഉദാഹരണം. യോഗയാണ് രാകുല്‍ തന്റെ ഫിറ്റ്നസ് മന്ത്രയായി കൊണ്ട് നടക്കുന്നത്. നടിയുടെ ശരീരസൗന്ദര്യത്തിന്റെ കാരണവും ഇതുതന്നെ. താരം യോഗ ചെയ്യുന്ന ഗ്ലാമർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

rakul1

അനായാസകരമായി യോഗാ മുറകള്‍ ചെയ്യുന്ന ആളാണ്‌ രാകുല്‍ എന്ന് ഈ ചിത്രങ്ങളിലൂടെ തന്നെ വ്യക്തമാകും. അത്രത്തോളം ഫ്ലെക്സിബിള്‍  പോസുകളില്‍ ആണ് രാകുല്‍ പ്രത്യക്ഷപ്പെടുന്നത്. 

rakul2

ഇതിനു മുമ്പ് ഇന്റര്‍നാഷനല്‍ യോഗ ദിനത്തില്‍ തലമേല്‍ മറിഞ്ഞു നിന്ന് യോഗ ചെയ്യുന്ന നടിയുടെ ചിത്രം വൈറലായിരുന്നു. അതിനു അടിക്കുറുപ്പായി താരം കുറിച്ചത് ഇങ്ങനെ "ഞാന്‍ തലമേല്‍ മറിയുമ്പോള്‍ എന്റെ ലോകം പെര്‍ഫെക്റ്റ് ആകുന്നു'എന്നാണ്. ഫിറ്റ്നസ് എന്നാല്‍ മെലിഞ്ഞിരിക്കുന്നത് മാത്രമല്ല എന്നാണു രാഹുല്‍ പറയുന്നത് പകരം മനസിന്റെ സന്തോഷവും ശരീരത്തിലെ വിഷാംശങ്ങള്‍ പുറംതള്ളുന്നത് കൂടിയാണ് എന്ന് താരം പറയുന്നു.  

rakul3

അതേസമയം നടിക്ക് ബോളിവുഡിൽ തിരക്കേറുകയാണ്. രാജ്കുമാർ റാവു നായകനാകുന്ന ഷിംല മിർച്ചിയാണ് നടിയുടെ പുതിയ റിലീസ്. നേരത്തെ മാര്‍ജാവാന്‍ എന്ന ചിത്രത്തിലൂടെ രാകുല്‍ തന്റെ ബോളിവുഡ് പ്രവേശനം അറിയിച്ചിരുന്നു. ഷിംല മിര്‍ച്ചിയിലൂടെ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ആണ് രാകുലിന്റെ ശ്രമം. 

rakul4

English Summary: Rakul Preet Singh's yoga pics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA