ADVERTISEMENT

തന്റെ സ്വപ്നത്തിൽ കാണുന്ന രൂപം സ്വന്തമാക്കാൻ വ്യത്യസ്ത ഡയറ്റുകൾ പരീക്ഷിക്കുന്നവരാണ് ഇപ്പോഴത്തെ ആളുകൾ. ചിലർക്ക് ശരീരഭാരം കുറയ്ക്കൽ ഒരു ‘ഈസി’ പണിയാണ്. അതുകൊണ്ടുതന്നെ വ്യത്യസ്ത തരം ഭക്ഷണരീതികൾ ട്രൈ ചെയ്യാനും പലർക്കും മടിയില്ല. പലരും പല വിചിത്രവഴികളും തേടിക്കളയും. ഇങ്ങനെ ഭാരം കുറഞ്ഞു കിട്ടാൻ പരീക്ഷിക്കുന്ന ചില വെയ്റ്റ് ലോസ് ട്രെൻഡുകളെ അറിയാം.

1 ബേബി ഫുഡ് ഡയറ്റ്

കാലറി വളരെ കുറഞ്ഞ ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനം. ഭക്ഷണത്തിനു പകരം ബേബി ഫുഡ് കഴിക്കും. അല്ലെങ്കിൽ ലഘുഭക്ഷണമായി ഇവ കഴിക്കും. ഭക്ഷണത്തിനു പകരം ബേബി ഫുഡ് കഴിക്കുകയാണെങ്കിൽ കുറെയധികം കഴിക്കേണ്ടി വരുമെന്നു മാത്രം. 

2 ജ്യൂസ് …..ജ്യൂസ്.....

ജ്യൂസ് ക്ലെൻസ് ഡയറ്റ് ആണ് മറ്റൊന്ന്. ഖര ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കി പച്ചക്കറിയുടെയും പഴങ്ങളുടെയും ജ്യൂസ് മാത്രം കഴിക്കും. കാലറി വളരെ കുറവായതിനാൽ ഭാരം കുറഞ്ഞു കിട്ടും. പക്ഷേ അധികനാൾ ഇത് പിന്തുടരാൻ ശരീരത്തിനാവില്ല. കാരണം കാലറി കുറവാണ് എന്നതുതന്നെ. 

3 കണ്ണാടി നോക്കി കഴിക്കാം

നിങ്ങൾ നിങ്ങളെ തന്നെ നോക്കിക്കൊണ്ട് ഭക്ഷണം കഴിക്കുക. എന്തെല്ലാം വിചിത്രമായ ആചാരങ്ങൾ. ഈ ട്രെൻഡിനു പിന്നിലെ തിയറി എന്തെന്നല്ലേ, നാം കണ്ണാടിക്കു മുന്നിൽ നിന്നു ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെപ്പറ്റി ബോധം ഉള്ളവരാകും. ഒപ്പം കഴിക്കുന്നതിന്റെ അളവും കുറയ്ക്കും. 

4 കഴിക്കാം കടുംനീലപാത്രത്തിൽ

കടുംനീലപാത്രത്തിൽ കഴിച്ചാൽ വിശപ്പ് കുറയുമെന്നു ശാസ്ത്രം. ഇളം നിറങ്ങളിലുള്ള പാത്രത്തിൽ ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ കഴിക്കുമത്രേ. കടുംനിറങ്ങളിലുള്ള പാത്രങ്ങളാണെങ്കിൽ കുറച്ചേ കഴിക്കൂ എന്നു സാരം. ഇതിന്റെ യഥാർഥ കാരണം എന്താണെന്നു വച്ചാൽ ഇളം നിറങ്ങളെ അപേക്ഷിച്ച് ഇരുണ്ട പാത്രത്തിൽ വിളമ്പുമ്പോൾ ഭക്ഷണം കൂടുതൽ ഉണ്ടെന്നു തോന്നും.

5 പച്ചയ്ക്കു കഴിക്കാം

അധികം വേവിക്കാതെയും പച്ചയ്ക്കും കഴിക്കുന്നതാണ് റോ ഫുഡ് ഡയറ്റ്. ഈ ഭക്ഷണരീതിയിൽ കഴിവതും ഓർഗാനിക് ആയവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. 

ശരീരഭാരം കുറയ്ക്കാൻ എന്തു വിചിത്രമാർഗങ്ങളും പിന്തുടരാൻ തീരുമാനിക്കുമ്പോഴും ഇതിന്റെ ഫലങ്ങൾ ദീർഘനാളത്തേക്കു നിലനിൽക്കുന്നതല്ല എന്ന് പലരും മനസ്സിലാക്കുന്നില്ല. ഇത്തരം ഡയറ്റ് ട്രെൻഡുകൾ ഏറെ നാൾ പിന്തുടരാനാവില്ല. അങ്ങനെ ചെയ്താൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്നോർക്കുക. 

English Summary: 5 Bizarre weight loss trends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com