ADVERTISEMENT

പലതരം ഡയറ്റുകള്‍ക്ക് പിന്നാലെ ആളുകള്‍ പായുന്ന കാലമാണിത്. ലോ കാലറി, ലോ ഫാറ്റ്, ലോ കാര്‍ബോഹൈഡ്രേറ്റ് അങ്ങനെ പലതുണ്ട് ഡയറ്റുകള്‍. എന്നാല്‍ ഇവയെല്ലാം എല്ലാവർക്കും ചേര്‍ന്നതാണോ? അല്ലെന്നു വിദഗ്ധര്‍ പറയുന്നു. 

ഇതില്‍ തന്നെ ലോ ഫാറ്റ് ഡയറ്റ് പുരുഷമാര്‍ക്ക് ഒട്ടും നല്ലതല്ല എന്ന് പഠനം. ഭാരം പെട്ടെന്ന് കുറയാന്‍ സഹായിക്കുന്ന ഒന്നാണ് ലോ ഫാറ്റ് ഡയറ്റ്. പക്ഷേ ഇത് പുരുഷമാരിലെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് ( testosterone level) കുറയ്ക്കും എന്നാണു കണ്ടെത്തല്‍.

കുറഞ്ഞ അളവിലെ ടെസ്റ്റോസ്റ്റിറോണ്‍ ലൈംഗികജീവിതത്തെ വരെ ബാധിക്കും. ടെസ്റ്റോസ്റ്റിറോണ്‍ ഡെഫിഷ്യൻസി ഉള്ളവരോട് വണ്ണം കുറയ്ക്കാന്‍ സാധാരണ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ലോ ഫാറ്റ് ഡയറ്റ് ടെസ്റ്റോസ്റ്റിറോണ്‍ അളവിനെ ഗണ്യമായി കുറച്ചു കളയും. 

ഈ പഠനത്തിനായി നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ്‌ നുട്രിഷന്‍ എക്സാമിനേഷന്‍ സര്‍വേ നടത്തിയിരുന്നു. ഇതില്‍ മെഡിറ്ററേനിയന്‍ ഡയറ്റും ലോ ഫാറ്റ് ഡയറ്റും ആണ് ടെസ്റ്റോസ്റ്റിറോണ്‍ അളവില്‍ ഗണ്യമായ കുറവിനു കാരണമാകുന്നതെന്നു കണ്ടെത്തിയിരുന്നു. എങ്കിലും എന്തുകൊണ്ടാണ് ഈ ഡയറ്റ് മൂലം ടെസ്റ്റോസ്റ്റിറോണ്‍ അളവില്‍ വ്യത്യാസം വരുന്നതെന്ന് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് ഗവേഷകര്‍. 

English Summary: Low-fat diets might be risky for men

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com