മെഡിറ്ററേനിയൻ ഡയറ്റ് തെറ്റിദ്ധാരണ നീക്കാം

mediterranean-diet
SHARE

പേരിൽ മലയാളികളാണെങ്കിലും നമ്മളിൽ പലരും തനിമലയാളി ഡയറ്റ് വേണ്ടെന്നുവച്ചിട്ട് കുറേ നാളായി. വണ്ണം കുറയ്ക്കാനും കൂട്ടാനും സിക്സ് പായ്ക്ക് ആകാനും സൗന്ദര്യം വർധിപ്പിക്കാനുമൊക്കെയെന്ന അവകാശ വാദത്തോടെ പലതരം വിദേശ ഡയറ്റുകളും നമ്മുടെ തീൻമേശയിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടേയിരിക്കുന്നു. കീറ്റോ ഡയറ്റ്, മെഡിറ്ററേനിയൻ ഡയറ്റ്, വീഗൻ ഡയറ്റ് എന്നിങ്ങനെ കേൾക്കുമ്പോൾ രസകരമാണെങ്കിലും പലതും കഴിച്ചുനോക്കുമ്പോൾ അത്ര രുചികരമായി തോന്നണമെന്നില്ല. അതിനു പ്രധാനകാരണം ഡയറ്റിെന സംബന്ധിക്കുന്ന അബദ്ധ ധാരണകളാണ്. 

ഏറ്റവുമധികം തെറ്റിദ്ധാരണകളോടെ പ്രചാരത്തിലെത്തിയ ഡയറ്റാണ് മെഡിറ്ററേനിയൻ ഡയറ്റ്. ഒലീവ് എണ്ണ മാത്രം ഉപയോഗിക്കണം, പച്ചക്കറി വേവിക്കാതെ കഴിക്കണം, മധുരം തൊട്ടുപോകരുത് തുടങ്ങി എന്തെല്ലാം തെറ്റിദ്ധാരണകളാണെന്നോ മെഡിറ്ററേനിയൻ ഡയറ്റിനെക്കുറിച്ചുള്ളത്. അവയെല്ലാം തിരുത്തി വേണം നിങ്ങൾ ഈ ഡയറ്റ് പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരാൻ.  

∙ ദിവസേന– എല്ലാ ദിവസവും പ്രാതൽ, ഉച്ചഭക്ഷണം എന്നിവയിൽ പരമാവധി ധാന്യങ്ങളും പയറുവർഗങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കാം. കാർബോഹൈഡ്രേറ്റ് അധികമായി അടങ്ങിയ ധാന്യങ്ങൾ ഒഴിവാക്കണമെന്നേയുള്ളൂ. നട്സ്, ബീൻസ് തുടങ്ങിയവയും ഉൾപ്പെടുത്തണം. അതുപോലെതന്നെ ദിവസനേ രണ്ടു കപ്പ് പച്ചക്കറികളും കഴിക്കണം. പച്ചക്കറി നിങ്ങൾക്ക് രുചി തോന്നുന്നവിധം തയാറാക്കാം. വെളിച്ചെണ്ണ വേണ്ട. പകരം പച്ചക്കറികൾ പച്ചയ്ക്കോ പാതി വേവിച്ചോ സെമി സ്പൈസി സോസ് ചേർത്തോ കഴിച്ചുനോക്കൂ. രുചികരമായിരിക്കും. 

∙ ഓരോ ദിവസം ഇടവിട്ട്– രണ്ടു കപ്പ് പഴവർഗങ്ങൾ കഴിക്കാൻ മറക്കരുത്. വ്യത്യസ്ത നിറങ്ങളിലുള്ള പഴങ്ങൾ വേണം തിരഞ്ഞെടുക്കാൻ. നമ്മുടെ നാട്ടിലെ ചക്കപ്പഴവും മാമ്പഴവും വരെ ഉൾപ്പെടുത്താം. പക്ഷേ വളരെ കൂടിയ അളവിൽ കാലറി അടങ്ങിയതിനാൽ അളവ് പരിമിതപ്പെടുത്തണമെന്നുമാത്രം.

∙ ആഴ്ചയിൽ നാലോ അ‍ഞ്ചോ– മുട്ട എല്ലാ ദിവസവും വേണ്ട. പൊരിച്ചു കഴിക്കുന്നതിനു പകരം പുഴുങ്ങി കഴിക്കുന്നതാണ് ഉത്തമം. ഒലീവ് ഓയിൽ ഉപയോഗിച്ച് ബുൾസ് ഐയും പച്ചക്കറികൾ ചേർത്ത് എഗ് സാലഡും കഴിക്കാം

∙ ആഴ്ചയിൽ രണ്ടു തവണ– മൽസ്യവും മാംസവും കഴിക്കുന്നതിൽ തെറ്റില്ല. എണ്ണയിൽ വറുത്തുകോരുന്നതും പൊരിക്കുന്നതും  ഒഴിവാക്കുക. പകരം ആവിയിൽ വേവിച്ചതോ ഗ്രിൽഡ് ആയതോ കഴിക്കാം, ഡീപ് ഫ്രൈ ഒഴിവാക്കുക. അമിതമായ സ്പൈസസ് ഉപയോഗം വേണ്ട. 

∙ മാസത്തിൽ രണ്ടോ മൂന്നോ– മധുരപദാർഥങ്ങളും റെഡ്മീറ്റും പൂർണമായും ഒഴിവാക്കുന്നതിനു പകരം മാസത്തിൽ രണ്ടോ മൂന്നോ തവണയായി പരിമിതപ്പെടുത്തിയാൽ മതി. കഴിയുന്നതും ഇത്തരം ഹൈ കാലറി ഭക്ഷണം രാത്രി നേരങ്ങളിൽ ഒഴിവാക്കുക, ഇത് കഴിക്കുന്ന ദിവസങ്ങളിൽ 10 മിനിറ്റ് കൂടുതൽ വർക്ക് ഔട്ട് ചെയ്തോളൂ.

English Summary: Mediterranean diet, weight loss tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA