മനസ്സിനും ശരീരത്തിനും ശാന്തിയും സമാധാനവും നൽകാൻ ഭൈരവ മുദ്ര

bhairavamudra
SHARE

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാവുകയുള്ളൂ. യോഗശാസ്ത്രത്തിൽ മനസിനെ താരതമ്യപ്പെടുത്തിയിരിക്കുന്നത് കടിഞ്ഞാണില്ലാത്ത കുതിരയോടാണ്. മനസ്സിനും ശരീരത്തിനും ശാന്തിയും സമാധാനവും നൽകാൻ കഴിവുള്ള ഒരു കൈമുദ്രയാണ് ഭൈരവ മുദ്ര. ആത്മാവിനെയും പരമാത്മാവിനെയും പ്രതിനിധാനം ചെയ്യുന്നതാണു കൈമുദ്രകൾ. അർധപത്മാസനത്തിലിരുന്നുള്ള ഭൈരവ മുദ്രയാണ് ഇവിടെ വിവരിക്കുന്നത്. 

പരിശീലിക്കേണ്ട വിധം:കാലുകൾ നീട്ടി നിവർന്നിരിക്കുക. ഇടതുകാൽ മടക്കി അതിന്റെ പാദം വലതു തുടയുടെ അടിയിൽ വയ്ക്കുക. വലതുകാൽ മടക്കി പാദം ഇടതു തുടയുടെ മുകളിലായി കയറ്റി പത്മാസനം പോലെ വയ്ക്കുക. നട്ടെല്ലും കഴുത്തും തലയും നിവർത്തി നേരെ ഇരിക്കണം. ഇടതുകൈ വിരലുകൾ ചേർത്തു പിടിച്ച് കൊണ്ട് ഇടതുകാൽ ഉപ്പൂറ്റിയുടെ മുകളിൽ അടിവയറ്റിനോട് ചേർന്ന് മടിയിൽ മലർത്തിവയ്ക്കണം. അതിനു മുകളിൽ വലതുകൈയ്യും മലർത്തി തുറന്നുവയ്ക്കണം. കണ്ണുകൾ കൂമ്പിടയച്ച് മനസും ശരീരവും ശാന്തമാക്കി പ്രാർഥനയോ ധ്യാനമോ എന്തുമാവാം. കഴിയാവുന്നിടത്തോളം സമയം ഈ നിലയിൽ തുടരാം.

English Summary: Bhiarvamudra Yoga

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA