ലോക്ഡൗണിൽ കുടവയർ കുറച്ചാലോ; ശീലിച്ചോളൂ ഭുജംഗാസനം

SHARE

പാമ്പ് പത്തി വിടർത്തി നിൽക്കുന്ന പോലെ തോന്നിക്കുന്നതുകൊണ്ടാണു വളരെ പ്രധാനപ്പെട്ട ഈ ആസനയ്ക്കു ഭുജംഗാസനം എന്നു പേരുവന്നത്. നടുവെട്ടൽ, നടുവേദന എന്നിവ അകറ്റി നട്ടെല്ലിനു ശക്തിയും അയവും നൽകുന്നു. പൊതുവെ വയറിലെ അന്തരാവയവങ്ങൾ ശക്തിപ്പെടുത്താനും ദഹന ശക്തി വർധിപ്പിക്കാനും മലബന്ധം അകറ്റാനും സഹായിക്കും. കുടവയർ കുറയാനും ഫലപ്രദമാണ്. ഗർഭപാത്ര സംബന്ധമായ ക്രമക്കേടുകൾ മാറ്റാനും ഉത്തമമാണെങ്കിലും ഗർഭാവസ്ഥയിൽ ഇതു ചെയ്യാൻ പാടില്ല. 

പരിശീലിക്കേണ്ട വിധം

bhujagasana1
ചിത്രം 1

ആദ്യം കമഴ്ന്നു കിടന്നു കാലുകൾ നീട്ടി പാദങ്ങൾ അടുപ്പിച്ചു വയ്ക്കുക. കൈകൾ മടക്കി കൈപ്പത്തികൾ അതതു വശത്തെ തോളിനു താഴെ വശങ്ങളിലേക്ക് അൽപം  അകറ്റിവയ്ക്കുക. കൈമുട്ടുകൾ പുറകോട്ടു തന്നെയായിരിക്കണം. തല താഴ്ത്തി നെറ്റി അല്ലെങ്കിൽ താടി നിലത്തു മുട്ടിച്ചുവയ്ക്കണം (ചിത്രം 1). കൈപ്പത്തിയിൽ ഭാരം കൊടുക്കാതെ ശരീരം തളർത്തിയിടുക. ശ്വാസം അകത്തേക്കു വലിച്ചെടുത്തുതല, കഴുത്ത്, തോൾ എന്നിവ മാത്രം യഥാക്രമം ഉയർത്തി കഴിയുന്നത്ര പിന്നിലേക്കു വളച്ചു  നോട്ടം മുകളിൽ ഉറപ്പിക്കുക (ചിത്രം 2).

bhujagasana2
ചിത്രം 2

ബുദ്ധിമുട്ടു തോന്നുന്നതിനു മുൻപായി തന്നെ ശ്വാസം പുറത്തേക്കു വിട്ടുകൊണ്ടു പൂർവസ്ഥിതിയിൽ കിടക്കണം. 8 തവണ ഇതാവർത്തിക്കാം. ക്ഷീണം തോന്നിയാൽ ശവാസനം ചെയ്യുക. പരിശീലനം പുരോഗമിക്കുന്തോറും പിന്നിലെ മാംസ പേശികൾക്കു ബലം കൊടുത്തു കൂടുതൽ വളയ്ക്കാൻ സാധിക്കും. തുടക്കക്കാരും പ്രായമേറിയവരും ആദ്യ ഒന്നു രണ്ടാഴ്ച വയറിന്റെ പകുതിക്കു മുകൾ വരെ മാത്രം ഉയർത്തി നട്ടെല്ലു വളച്ചാൽ മതിയാവും.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA