ADVERTISEMENT

മുള പൊട്ടി രണ്ടില വിരിച്ചുനിൽക്കുന്നൊരു പയറുമണിയുടെ സന്തോഷത്തോടെയാണ് അവർ ദിവസം തുടങ്ങുന്നത്. വീടിനകത്ത് അടച്ചിരിക്കുമ്പോഴും അവരുടെ മനസ്സു വാടിപ്പോകുന്നില്ല. എന്നും മനസ്സിൽ പുത്തൻ തളിരു വിരിഞ്ഞുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടുതന്നെ കോവിഡ് കാലത്തെ അടച്ചിരിക്കലും അവരെ അലട്ടുന്നില്ല.

പി.ചിത്രൻ നമ്പൂതിരിപ്പാടിനും ടി.എസ്.കല്യാണരാമനും ലോകത്തെക്കുറിച്ച് ആശങ്കയുണ്ട്. പത്രം നോക്കുമ്പോൾ മനസ്സു വേദനിക്കുന്നുണ്ട്. പക്ഷേ അവർ മനസ്സിനെ തളരാതെ നിർത്തുന്നതു മുടങ്ങാത്ത യോഗയിലൂടെയാണ്.

പി.ചിത്രൻ നമ്പൂതിരിപ്പാടിനു 101 വയസ്, ടി.എസ്.കല്യാണരാമന് 68. അവരുടെ രീതികൾ;

ഹിമാലയ യാത്ര 30 തവണ ചെയ്ത ചിത്രൻ നമ്പൂതിരിപ്പാടു നൂറാം വയസ്സിലും ഹിമാലയത്തിലെത്തി. സംസ്ഥാന വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറായിരുന്ന അദ്ദേഹമാണു സ്കൂൾ യുവജനോത്സവം ചിട്ടപ്പെടുത്തിയത്. തന്റെ ഉടമസ്ഥതയിലുള്ള സ്കൂൾ ഒരു രൂപ പ്രതിഫലം വാങ്ങി സർക്കാരിനു സമ്മാനിച്ച മനുഷ്യൻ.

70 വർഷമായി നമ്പൂതിരിപ്പാട് മുടങ്ങാതെ യോഗ ചെയ്യുന്നു. എന്നും പുലർച്ചെ അഞ്ചിന് എഴുന്നേൽക്കും. അടുത്ത കാലം വരെ ഒരു മണിക്കൂർ യോഗ ചെയ്യുമായിരുന്നു. ഡോക്ടർമാർ വിലക്കിയതോടെ ഇപ്പോൾ അരമണിക്കൂർ ശ്വാസക്രിയകൾ മാത്രമാക്കി .ശ്വാസകോശ രോഗങ്ങളൊക്കെ ഇന്നും പടിക്കു പുറത്ത്

രാത്രി എത്ര വൈകി കിടന്നാലും കല്യാണരാമനു രാവിലെ യോഗ നിർബന്ധം. 40 വർഷം മുൻപാണു യോഗ തുടങ്ങിയത്. മുട്ടുവേദനയോ പുറം വേദനയോ ക്ഷീണമോ ഇല്ല. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വരാറില്ല. ചെറിയ ജലദോഷവും പനിയും വന്നാലും ചില ആസനങ്ങൾ മുടക്കാറില്ല. അതുകൊണ്ടുതന്നെയാകും പ്രതിരോധ ശക്തി കൂടുതലുള്ളതെന്നു കല്യാൺ ജ്വല്ലറി ഗ്രൂപ്പിന്റെ ചെയർമാനായ കല്യാണരാമൻ കരുതുന്നു

രണ്ടു പേരും പറയുന്നതു കേൾക്കൂ: വീട്ടിലടച്ചിരിക്കുന്നതിന്റെ മടുപ്പു തുടങ്ങുന്നതു രാവിലെ ഊർജസ്വലരല്ലാതെ എഴുന്നേൽക്കുന്നതുകൊണ്ടാണ്. മനസ്സു നിറയെ സന്തോഷവും സമാധാനവും നിറച്ചുകൊണ്ടു തുടങ്ങിയാൽ മടുപ്പുണ്ടാകില്ല. 

English Summary: Kalyana Raman and Chithran Namboothiripad sharing their health tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com