കുട്ടികളിലെ ഏകാഗ്രത വർധിപ്പിക്കാൻ പരിശീലിപ്പിക്കാം ഈ യോഗാസനം

Utthita Hasta Padangusthasana
ചിത്രം 1, ചിത്രം 2
SHARE

മനസ്സിനും ശരീരത്തിനാകെയും ഉണർവും ഉൻമേഷവും ഉറപ്പും ഏകാഗ്രതയും നൽകുന്ന പ്രധാന യോഗാസനമാണ് ഉത്ഥിത ഹസ്ത പാദാംഗുഷ്ഠാസനം പ്രത്യേകിച്ചും കുട്ടികൾക്ക്. നാഡി ഞരമ്പുകളുടെ ബലം വർധിപ്പിക്കുന്നതിനൊപ്പം കാലിലെ മാംസ പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യും. ഏതു പ്രായത്തിലുള്ളവർക്കും പരിശീലിക്കാം.

ഏക പാദാസനം പോലെ നിവർന്നു നിൽക്കുക. വലതുകാൽ മുട്ടുമടക്കി ഉയർത്തി നെഞ്ചിനോട് അടുപ്പിക്കാൻ ശ്രമിക്കുക. വലതു കൈകൊണ്ട് ആ കാലിന്റെ പെരുവിരലിൽ പിടിച്ചു ചിത്രം ഒന്നിൽ കാണും വിധം കാൽ വലതു വശത്തേക്കു തിരിച്ചു കാൽമുട്ടു മെല്ലെ നിവർത്തി കഴിയുന്നത്രയും അകറ്റി ഉയർത്തുക. 

അത്ര സമയം തന്നെ ഇടതു കൈ മുകളിലേക്കു ഉയർത്തി കൈപ്പത്തി കമിഴ്ത്തിയോ മലർത്തിയോ വച്ചു ചിൻമുദ്രയോ ജ്ഞാനമുദ്രയോ സ്വീകരിച്ച് ഏകാഗ്രതയോടെ നിൽക്കാൻ ശ്രമിക്കുക. കഴിയുന്നത്ര സമയം ഈ നിലയിൽ തുടരാം. ബുദ്ധിമുട്ടു തോന്നും മുൻപു  വലതുകാൽ മുട്ടുമടക്കി സാവധാനം വലതുകാൽ താഴേക്കു കൊണ്ടുവന്നു പെരുവിരലിലെ പിടുത്തം വിട്ടു തറയിൽ ഉറപ്പിക്കുക. ശേഷം ഇടതുകാൽ ഉയർത്തിയും ഇതാവർത്തിക്കാം. നല്ല ഏകാഗ്രത കിട്ടിക്കഴിഞ്ഞാൽ തല തിരിച്ചു കൈമുദ്രയിൽ നോക്കി ധ്യാനിച്ചു നിൽക്കാം (ചിത്രം 2).

English summary: Yoga, Utthita Hasta Padangusthasana Yoga

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA