ADVERTISEMENT

മനോ നിയന്ത്രണം നേടി ക്ഷമയും ഏകാഗ്രതയും മനഃശക്തിയും കായിക ശക്തിയും വർധിപ്പിക്കാൻ ഉതകുന്ന ആസനയാണിത്. കൈകാൽ മുട്ടുകൾക്കു ബലം വർധിക്കാനും സഹായിക്കും. ഏവർക്കും പരിശീലിക്കാമെങ്കിലും പ്രായമേറിയവരും മുട്ടുകൾക്കു ബലക്ഷയമുള്ളവരും ഒരു കൈ എവിടെയെങ്കിലും താങ്ങി വേണം പരിശീലിക്കാൻ.

ekapada-virabhadrasana2
ചിത്രം 2, 3

കാലുകൾ അൽപം അകറ്റി കൈകൾ തലയ്ക്കു മുകളിലാക്കി ഉയർത്തി, തൊഴുതു നിൽക്കുക. ശ്വാസം അകത്തേക്കു വലിച്ചെടുക്കുക. സാവകാശം ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് അരയ്ക്കു മുകളിലേക്കു ശരീരം മുന്നോട്ടു മെല്ലെ താഴ്ത്തുകയും അതോടൊപ്പം ഏതെങ്കിലും ഒരു കാൽ ,ഉയർത്തി കൈകളും കാലും ദേഹവും ഒരേ നേർവരയിൽ കൊണ്ടുവന്നു ചിത്രം ഒന്നിലും രണ്ടിലും കാണുന്ന വിധം ശരീരം ബാലൻസ് ചെയ്യണം. ഇനി ശ്വാസം സാധാരണ ഗതിയിലാകും.

നന്നായി ബാലൻസ് കിട്ടിക്കഴിഞ്ഞാൽ ചിത്രം മൂന്നിൽ കാണും വിധം കൈകൾ ഇരു വശങ്ങളിലേക്കും അകറ്റി ഭൂമിക്കു സമാന്തരമാക്കുക. ഓരോ സ്ഥിതിയിലും കഴിയുന്നത്ര സമയം നിൽക്കാൻ ശ്രമിക്കണം. മതിയെന്നു തോന്നുമ്പോൾ ശ്വാസം വലിച്ചെടുത്തു ശരീരം പൂർവ സ്ഥിതിയിൽ കൊണ്ടു വരിക. ഇതേ വിധം അടുത്ത കാലിലും ബാലൻസ് ചെയ്തും പരിശീലിക്കുക.

English Summary: Eka pada virabhadrasana Yoga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com