90–ൽ നിന്ന് 68 കിലോയിലേക്ക്; മേക്കോവറിനു പിന്നിലെ രഹസ്യവുമായി നടി വിദ്യുലേഖ രാമന്‍

weight-loss
SHARE

തമിഴ് നടന്‍ മോഹന്‍ രാമന്റെ മകളും ഹാസ്യനടിയുമായ വിദ്യുലേഖ രാമന്‍ ഗൗതം മേനോന്‍ ചിത്രമായ 'നീ താനെ എന്‍ പൊന്‍വസന്ത'ത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. സിനിമയില്‍ എത്തിയ നാള്‍ മുതല്‍ കൂടുതല്‍ ഹാസ്യകഥാപാത്രങ്ങള്‍ ആണ് വിദ്യുലേഖയെ തേടി വരുന്നതും. കുറച്ചു തടിച്ച ശരീരപ്രകൃതമുള്ള വിദ്യുലേഖയുടെ കിടിലന്‍ മേക്കോവര്‍ ആണിപ്പോള്‍ തമിഴകത്ത് വാര്‍ത്ത. ഒന്നും രണ്ടുമല്ല 90 കിലോയില്‍നിന്ന്  68 കിലോയിലെക്കൊരു കുതിച്ചുചാട്ടം ആണ് നടി നടത്തിയത്. 

ലോക്ഡൗണ്‍ കാലത്ത് കഠിനവ്യായാമവും ആഹാരക്രമീകരണവും വഴിയാണ് നടി ഇരുപത്തിരണ്ടുകിലോയോളം കുറച്ച് ആളാകെ മാറിയത്. ഇതിനെ കുറിച്ച് വിദ്യുലേഖ തന്നെ പറഞ്ഞത് ഇങ്ങനെയാണ്– ‘ഇന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.  കാരണം ഒരിക്കൽ പോലും എന്റെ ജീവിതശൈലിയും ശീലങ്ങളും മാറ്റാൻ എനിക്ക് സാധിക്കുമെന്ന് കരുതിയിരുന്നില്ല. മനസ്സു വച്ചാൽ എന്തും നടക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. ആഴ്ചയില്‍ ആറുദിവസം വ്യായാമം ചെയ്യുക, സമീകൃതാഹാരം കഴിക്കുക’ ഇതിനായി രഹസ്യമരുന്നുകളോ ഗുളികകളോ ഇല്ലെന്നും കഠിനാധ്വാനം മാത്രമാണ് വേണ്ടതെന്നും വിദ്യൂലേഖ കൂട്ടിച്ചേര്‍ക്കുന്നു. 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA