ജിമ്മിലെ മസിലും മണ്ണിലെ മസിലും; സിക്സ് പാക്ക് ചിത്രവുമായി ടൊവിനോയും അച്ഛനും

tovino
പിതാവിനൊപ്പം ജിമ്മിൽ ടൊവിനോ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം(ഇടത്)
SHARE

നടൻ ടോവിനോ തോമസ് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രം ഉണ്ടായിരുന്നു, അച്ഛൻ ഇ.ടി തോമസിനൊപ്പം മസിൽ കാണിച്ചു നിൽക്കുന്ന ചിത്രം. 'എന്റെ അച്ഛൻ- വഴികാട്ടി, ഉപദേശകൻ, പ്രോത്സാഹകൻ കൂടാതെ എന്റെ വർക്ഔട്ട് പാർട്നറും. ഇടത് നെഞ്ചിൽ മുകളിൽ കാണുന്ന എക്സ്ട്രാ മസിൽ 2016–ൽ വച്ച പേസ്മേക്കറാണ്. എന്നാൽ അതിനുശേഷം മുൻപത്തെക്കാളും അദ്ദേഹം ഫിറ്റ്നസിൽ ശ്രദ്ധാലുവായി' ടൊവിനോ ചിത്രത്തിനൊപ്പം കുറിച്ചു.

ടൊവിനോ പണം കൊടുത്തു മസിൽ ഉണ്ടാക്കിയപ്പോൾ അച്ഛൻ ഇല്ലിക്കൽ തോമസ് ആകട്ടെ മസിലുരുക്കി പണമുണ്ടാക്കി. ഇപ്പോൾ ശരിക്കും സിക്സ് പാക്ക്. തോമസ് ഇരിങ്ങാലക്കുടയിലെ അഭിഭാഷകനും കഠിനാധ്വാനിയായ കർഷകനുമാണ്. 2016–ൽ ഹൃദയാഘാതം വന്നു പേസ്മേക്കർ വച്ചിട്ടും അധ്വാനത്തിനു കുറവില്ല. മരം കയറ്റം മാത്രം നിർത്തി. മാർച്ചിൽ ടൊവിനോ വീട്ടിൽ ജിം തുടങ്ങിയപ്പോൾ അച്ഛനും പരിശീലനത്തിനു കൂടെച്ചേർന്നു. അതുവരെ അദ്ദേഹം ജിമ്മിന്റെ പടി കടന്നിട്ടില്ല. 68 വയസ്സായതോടെ കൃഷിപ്പണി വീട്ടുകാർ നിരോധിച്ചതോടെയാണു ജിമ്മിൽ കയറി നോക്കിയത്. 

' അപ്പൻ ഇതൊന്നും കുറച്ചുകാലം കൊണ്ടുണ്ടാക്കിയ മസിലല്ല. കൃഷി ചെയ്ത് അധ്വാനിച്ചപ്പോഴുണ്ടായ മസിലാണ്. ഞാൻ പണം കൊടുത്തു ജിം സ്ഥാപിച്ചു മസിലുണ്ടാക്കാൻ നോക്കുന്നു. അപ്പന്റെ മസിലു കൊണ്ടുണ്ടായ കൃഷിയിലൂടെ ഞങ്ങൾ പണമുണ്ടാക്കുന്നു'– ടൊവിനോ പറഞ്ഞു.

കുഞ്ചാക്കോ ബോബൻ, രചന നാരായണൻകുട്ടി, ജോജു ജോർജ്, ശിവദ, രഞ്ജിനി ജോസ്, നേഹ സക്സേന, നൈല ഉഷ, വിജയ് യേശുദാസ് ഉൾപ്പടെ നിരവധി പേർ അഭിനന്ദന കമന്റുകളും നൽകിയിട്ടുണ്ട്.

English Summary: Actor Tovino Thomas and his father's fitness tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA