ഭാരം കുറയ്ക്കാൻ ‘ലേസി കീറ്റോ ഡയറ്റ്’; അറിയാം ഈ ഭക്ഷണ രീതിയുടെ ഗുണദോഷങ്ങൾ

keto diet
Photo Credit: Faievych Vasyl / Shutterstock.com
SHARE

കൊഴുപ്പ് കൂടിയതും അന്നജം കുറഞ്ഞതുമായ ഡയറ്റ് ആണ്‌ കീറ്റോ ഡയറ്റ്. ശരീരഭാരം കുറയ്ക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ കീറ്റോ ഡയറ്റിനുണ്ട്. എന്നാൽ ഇതിലല്പം വ്യത്യസ്തത വരുത്തിയ ‘ലേസി കീറ്റോ ഡയറ്റ്’ ഇപ്പോൾ പ്രചാരം നേടിക്കഴിഞ്ഞു. ഭക്ഷണത്തിൽ ചില നിയന്ത്രണങ്ങൾ ഒക്കെയുള്ള കീറ്റോ ഡയറ്റിനെക്കാൾ പിന്തുടരാൻ എളുപ്പമുള്ള ഒന്നാണ് ലേസി കീറ്റോ ഡയറ്റ്. കീറ്റോ ഡയറ്റിന്റെ സത്ത ഒട്ടും ചോർന്നു പോകാത്ത ഈ ഡയറ്റ് അല്പമൊക്കെ ‘ഇളവുകൾ’ അനുവദിക്കുന്നുമുണ്ട്. അതിന്റെ പേരിലും അതുകൊണ്ടുതന്നെ ‘മടി’ കടന്നു വന്നിരിക്കുന്നു. 

ഗുണങ്ങൾ

‘മടിയൻ കീറ്റോ’ യഥാർഥ കീറ്റോയുടെ ഒരു ലളിതമായ പതിപ്പ് ആയതുകൊണ്ടുതന്നെ അതേ ആരോഗ്യ ഗുണങ്ങൾ ലേസി കീറ്റോയ്‌ക്കും ഉണ്ട്. 

∙ ശരീരഭാരം കുറയ്ക്കുന്നു

∙ ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു

∙ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

∙ വിശപ്പു കുറയ്ക്കുന്നു

എന്തൊക്കെ കഴിക്കാം?

അന്നജം വളരെ കുറഞ്ഞ ഭക്ഷണമായിരിക്കണം. മുട്ട, ചൂര, സാൽമൻ, ചെമ്മീൻ, കൊഞ്ച്, കോഴിയിറച്ചി, പോത്തിറച്ചി, പന്നിയിറച്ചി, നിലക്കടല, ബ്രക്കോളി, തക്കാളി, പച്ചച്ചീര, കേൽ, കാപ്പി, ചായ, ഒലിവെണ്ണ, സൂര്യകാന്തി എണ്ണ, അവക്കാഡോ ഓയിൽ, ബെറിപ്പഴങ്ങൾ, വെണ്ണ, പാൽക്കട്ടി ഇവയെല്ലാം കഴിക്കാം. 

ഒഴിവാക്കേണ്ടവ 

അന്നജം (carbohydrate) കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക എന്നത് പ്രധാനമാണ്. കേക്ക്, ഐസ്ക്രീം, കുക്കീസ്, സോഡ, ഫ്രൂട്ട് ഡ്രിങ്കുകൾ, പാസ്ത, ബ്രെഡ്, ഓട്സ്, ചോറ്, വാഴപ്പഴം, ഓറഞ്ച്, ആപ്പിൾ, ചോളം, ഉരുളക്കിഴങ്ങ്, പയർ, കടല, സോയാബീൻ, ലെന്റിൽ, തൈര്, പാൽ എന്നിവ ഒഴിവാക്കണം.

ദോഷവശങ്ങൾ 

അന്നജത്തിന്റെ ഉപയോഗം ലേസി കീറ്റോ ഡയറ്റിൽ ദിവസം വെറും 20 ഗ്രാം ആയി നിയന്ത്രിച്ചിരിക്കുന്നു. എല്ലാം ശ്രദ്ധയോടെ കണക്കു കൂട്ടുന്ന കീറ്റോ ഡയറ്റിനെ അപേക്ഷിച്ചു ലേസി കീറ്റോ ഡയറ്റിൽ കാലറി, കൊഴുപ്പ്, പ്രോട്ടീൻ, മറ്റു മാക്രോ ന്യൂട്രിയന്റുകൾ എന്നിവയുടെ അളവ് ഇതൊന്നും കണക്കാക്കുന്നില്ല. ഇതുമൂലം പ്രധാന പോഷകങ്ങളുടെ അഭാവം ഉണ്ടാകാം. ഗുണമുണ്ടോ എന്ന് കണക്കാക്കാതെ കാലറി കുറയ്ക്കുന്നത് ദോഷകരമാവാം. ഈ ഡയറ്റ് വയർ നിറയ്ക്കുന്നില്ല. നിങ്ങളിൽ വിശപ്പു ബാക്കിയാകും. കൊഴുപ്പിന്റെ ഗുണം മാത്രം നോക്കുന്ന ഈ ഡയറ്റ് ഭക്ഷണത്തിന്റെ ഗുണം ശ്രദ്ധിക്കാതെ വിട്ടു കളയുന്നു. 

ശരീരഭാരം നിന്ത്രിക്കാൻ ഏതു ഭക്ഷണ രീതിയും നിങ്ങൾക്ക് സ്വീകരിക്കാം. എന്നാൽ അത് നിങ്ങളുടെ വളർച്ചയെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നില്ല എന്നുറപ്പുവരുത്തേണ്ടതാണ്. നിങ്ങളുടെ ആരോഗ്യത്തിനാകണം കൂടുതൽ മുൻഗണന നൽകേണ്ടത്.

English Summary: Lazy keto diet ; benefits, downsides; foods to eat and avoid

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA