ADVERTISEMENT

നവരാത്രിക്കാലത്തെ ഉപവാസം ശരിയായി ചെയ്‌താൽ  അത് ശരീരത്തെ ഡീടോക്‌സിഫൈ ചെയ്യാനും ശരീരഭാരം കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും സഹായിക്കും.

ഫാസ്റ്റിങ്ങിന്റെ പേരിൽ ചിലർ കൂടുതൽ ഭക്ഷണം കഴിക്കുമ്പോൾ ചിലരാകട്ടെ വളരെയധികം കാലറി കുറഞ്ഞ ഭക്ഷണം കഴിക്കും. ഇത് ശരീരത്തിന് ദോഷമാണ്. നിങ്ങളുടെ ഇഷ്ടഭക്ഷണം ഒഴിവാക്കാതെ തന്നെ ഉപവാസവും വ്രതവും എല്ലാം എടുത്താലോ?

ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ശരീരത്തിന്റെ ഫിറ്റ്നസ് ശ്രദ്ധിക്കണം. ഒപ്പം ജീവിതശൈലിയും ആരോഗ്യകരമായിരിക്കണം. തുടർച്ചയായി മധുരപലഹാരങ്ങളും വറുത്ത  ഭക്ഷണങ്ങളും ഈ  ഉത്സവകാലത്ത് കഴിച്ചാൽ അത് ശരീരഭാരം കൂടാൻ കാരണമാകും. ഇത് ഒഴിവാക്കാൻ ചില നുറുങ്ങുകൾ ഇതാ 

1. നവരാത്രിക്കാലത്തെ ഉപവാസം ശരീരത്തിലെ വിഷാംശങ്ങളെ എല്ലാം നീക്കി ഡീടോക്‌സിഫൈ ചെയ്യാൻ സഹായിക്കും. ഈ സമയത്ത് ഏറ്റവും പ്രധാനമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. ഓരോ മണിക്കൂർ കൂടുമ്പോഴും  വെള്ളം കുടിക്കണം. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. മോര്, കരിക്കിൻവെള്ളം, പഴച്ചാറുകൾ ഇവ കഴിക്കാം.

2. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾക്കു പകരം നട്സ് കഴിക്കാം.

3. ആവിയിൽ വേവിച്ച പലഹാരങ്ങൾ നല്ലതാണ്.

4. ലഘുവായ ഭക്ഷണം കഴിച്ച്  ഉപവാസം അവസാനിപ്പിക്കാം. എണ്ണ  കൂടുതലടങ്ങിയ ഭക്ഷണം ഒഴിവാക്കണം. ഇത് ദഹനക്കേടിനും, അസിഡിറ്റിക്കും കരണമാകും.

5. വിശപ്പ് കുറയ്ക്കാൻ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാം. ഫാറ്റും പഞ്ചസാരയുമെല്ലാം അധികമായി അടങ്ങിയതാവും ഉത്സവകാലത്തെ ഭക്ഷണം. അതുകൊണ്ടുതന്നെ ഈ സമയത്ത് നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഏറെ നല്ലതാണ്.

6. ഭക്ഷണം കഴിക്കുമ്പോൾ വേണ്ടത് തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കുക. വറുത്ത  ഭക്ഷണം ഡെസർട്ടുകൾ, ബിവറേജുകൾ ഇവയിലെല്ലാം പഞ്ചസാര അധികമാകും ഇവ ഒഴിവാക്കുക. ചെറിയ അളവിൽ മാത്രം കഴിക്കാനും ശ്രദ്ധിക്കുക.

7. പുറത്തു നിന്ന് കഴിക്കാനോ പാർട്ടികൾക്കു  പോകും മുൻപോ സ്മൂത്തിയോ ആരോഗ്യകരമായ ലഘുഭക്ഷണമോ  വീട്ടിൽ നിന്ന് കഴിക്കുക ഇത്  പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം.

8. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ശരീരത്തിലെ ഉപാപചയ പ്രവർത്തനം രാത്രിയിൽ സാവധാനത്തിലാകും അതിനാൽ ഭക്ഷണം  ശരിയായി ദഹിക്കുകയുമില്ല. ഇത് ശരീരഭാരം കൂട്ടാനും കാരണമാകും.

9. ചീറ്റ് മീൽ  കഴിക്കും മുൻപ് കാലറി കുറഞ്ഞ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാം.

10. കാർഡിയോ എക്‌സർസൈസും  വർക്ക് ഔട്ടും  ചെയ്ത് ദിവസം തുടങ്ങാം. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശരീരത്തിലെ ടോക്‌സിനുകളെ  പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും. ശരീരത്തിന്റെ ആകൃതി നിലനിർത്തുന്നതോടൊപ്പം ആക്റ്റീവ് ആയിരിക്കാനും വ്യായാമം സഹായിക്കും.

English Summary : 10 tips to stay fit while eating your favourite foods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com