120 കിലോ കുറച്ച് അതിശയിപ്പിക്കുന്ന മാറ്റവുമായി നഥാൻ; പിന്നിലെ രഹസ്യം ഇങ്ങനെ

weight loss
SHARE

232 കിലോയിൽ നിന്ന് 120 കിലോ ശരീരഭാരം കുറച്ച് 112 കിലോയിലെത്തിയിരിക്കുകയാണ് യുകെയിലെ പെക്ഹാം സ്വദേശിയായ നഥാന്‍ റാങ്ക്‌ലിന്‍. കേട്ടിട്ട് അദ്ഭുതം തോന്നുന്നുണ്ടോ? എന്നാൽ സംഗതി സത്യമാണ്. നഥാൻ തന്നെയാണ് തന്റെ ബിഫോർ ആൻഡ് അഫ്റ്റർ ഫോട്ടാസ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം തന്നെ നഥാന്റെ ചിത്രങ്ങള്‍ വൈറലാകുകയും ചെയ്തു. ഇത് എങ്ങനെ സാധിച്ചെന്നാണ് ഏവര്‍ക്കും അറിയേണ്ടത്. 

14 വയസുള്ളപ്പോള്‍ തന്നെ വണ്ണം കൂടിവരുന്നതിനെ കുറിച്ച് ഡോക്ടര്‍മാര്‍ നഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭാവിയിൽ ഇത് ജീവന് തന്നെ ഭീഷണിയാകുമെന്നും അവര്‍ നഥാനോട് പറഞ്ഞിരുന്നു. മൂന്നും നാലും പേരും കഴിക്കുന്നയത്രയും ചിക്കനായിരുന്നു നഥാൻ ഒറ്റയ്ക്ക് കഴിച്ചിരുന്നത്. ഇതിനിടെ മദ്യപാനവും തുടങ്ങി. 2014ല്‍ കാന്‍സര്‍ ബാധിതനായി അച്ഛന്‍ മരിച്ചതോടെ മദ്യപാനം വീണ്ടും കൂടി.

രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് രണ്ട് കുപ്പി വോഡ്കയും കഴിച്ചിരുന്നു. ട്രെയിനിലോ ബസിലോ കയറുമ്പോള്‍ എക്‌സ്ട്രാ സീറ്റിന് വേണ്ടി വേറെ ടിക്കറ്റെടുക്കും. പ്ലെയിനില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റിന് എക്‌സ്റ്റന്‍ഷന്നും വേണമായിരുന്നു.

സുഹൃത്തുക്കളുടെ കൂടെ പുറത്തുപോകുമ്പോഴായിരുന്നു ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതെന്ന് നഥാൻ പറയുന്നു. തടിയന്‍ എന്ന പരിഹാസത്തിനു പുറമെ അവർ ചെയ്യുന്നതു പോലുള്ള ബൈക്ക് റൈഡോ മറ്റുള്ള ഹോബികളോ നഥാന് വഴങ്ങില്ല. 

ഈ അവസരത്തിലാണ് കേംബ്രിജ് വെയ്റ്റ് പ്ലാനുമായി ഒരു ഡയറ്റീഷന്‍ നഥാനെ സമീപിക്കുന്നത്. തങ്ങളുടെ ഡയറ്റ് പ്ലാനില്‍ താല്‍പര്യമുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഒന്നും നോക്കാതെ തന്നെ താന്‍ 'യെസ്' പറയുകയായിരുന്നെന്ന് നഥാന്‍ പറയുന്നു. തുടര്‍ന്ന് ഡയറ്റ് തുടങ്ങി. കൂട്ടത്തില്‍ നടത്തവും ആരംഭിച്ചു. അങ്ങനെ മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ 120 കിലോ ഭാരമാണ് നഥാന്റെ ശരീരത്തിൽ നിന്നു മാറിയത്. ആരു കണ്ടാലും മൂക്കത്ത് വിരൽ വച്ച് ഇരുന്നു പോകുന്ന മാറ്റമാണ് നഥാൻ സ്വന്തമാക്കിയത്.

English Summary : Weight loss tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA