വ്യായാമം ചെയ്യാൻ ട്രെഡ്മിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

treadmill
Photo credit : Ljupco Smokovski / Shutterstock.com
SHARE

വ്യായാമം ചെയ്യാൻ സ്ഥലവും സമയവും കമ്മിയായിട്ടുള്ളവരുടെ ആശ്രയമാണു ട്രെഡ്മില്ലുകൾ. നടത്തം, ഓട്ടം, സ്പീഡിലുള്ള ഓട്ടം, ജോഗിങ് ഇതെല്ലാം ഇഷ്ടമനുസരിച്ചു ചെയ്യാമെന്നതാണു ട്രെഡ്മില്ലിന്റെ ഗുണവും പ്രത്യേകതയും. പരുക്കുകൾ പറ്റാതെ ഏറ്റവും പ്രയോജനപ്രദമായി ട്രെഡ്മിൽ ഉപയോഗിക്കുന്നതിന് അല്പം പരിശീലനവും അതീവ ശ്രദ്ധയും (പ്രത്യേകിച്ചു തുടക്കത്തിൽ) ആവശ്യമാണ്.

സാധാരണ നടത്തം, ഓട്ടം തുടങ്ങിയ വ്യായാമങ്ങൾകൊണ്ടു ശരീരത്തിനു കിട്ടുന്ന പ്രയോജനങ്ങൾ ട്രെഡ്മിൽ വ്യായാമം കൊണ്ടു കിട്ടും. സാധാരണ ഓട്ടത്തിൽ പാദസന്ധി, കാലിന്റെ മുട്ടുകൾ, പുറത്തിന്റെ താഴ്ഭാഗം എന്നിവിടങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. എന്നാൽ ട്രെഡ്മിൽ വ്യായാമത്തിൽ ഈ പ്രശ്നങ്ങൾ വളരെ കുറയും. ട്രെഡ്മിൽ ഒരു ഷോക് അബ്സോബർ ആയി പ്രവർത്തിക്കുന്നതു കൊണ്ടാണിത്.

ആദ്യമായി ചെയ്യുമ്പോൾ

തുടക്കത്തിൽ ഹാൻഡ് റെയിലിൽ പിടിച്ച് ഒരു പാദം മാത്രം ബെൽറ്റിൽ വച്ചു മെഷീന്റെ സ്പീഡിൽ നടന്നാൽ മതി. ക്രമേണ, റെയിൽ ഉപേക്ഷിച്ചു രണ്ടു കാലും ബെൽറ്റിൽ വച്ചു സാധാരണ പോലെ നടക്കാം.

വ്യായാമങ്ങൾ ചെയ്യുന്നതു തല ഉയർത്തിപ്പിടിച്ചു നേരേ നോക്കി വേണം. അധികം പുറകോട്ടോ, മുമ്പോട്ടോ അല്ലാതെ, നടുക്കു നില്ക്കുക. തുടക്കക്കാർ എപ്പോഴും പ്രീ—സെറ്റ് പ്രോഗ്രാം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. വാം— അപ്, എക്സസൈസ്, കൂൾ—ഡൗൺ ഘട്ടങ്ങളിൽ കൂടിയെല്ലാം മെഷീൻ നിങ്ങളെ കൊണ്ടുപോയ്ക്കൊള്ളും.

അനാവശ്യമായി ആയാസപ്പെടാതെ, സാധാരണ പോലെ നടക്കുകയും ഓടുകയും ചെയ്യുക. മുന്നിലെ ഭിത്തിയിൽ കണ്ണാടി ഘടിപ്പിച്ചാൽ പോരായ്മകൾ നേരിൽ മനസിലാക്കി തിരുത്താം. ബെൽറ്റിനു മുമ്പോട്ട് ഓടാൻ ശ്രമിക്കുക. പിന്നിലേക്കു ചെയ്യുന്നതിലും സുരക്ഷിതം ഇതാണ്. ആവശ്യമനുസരിച്ചു, വേഗം നിയന്ത്രിക്കാം. അത്യാവശ്യം നടക്കാനും ഓടാറുമായാൽ ഹാൻഡ്റെയിലിലെ പിടിവിടണം. ഇല്ലെങ്കിൽ മസിലിനു വേദന, ഫലപ്രാപ്തിക്കുറവ്, തുടങ്ങി പല പ്രശ്നങ്ങളും ഉണ്ടാകാം.

വ്യായാമത്തിന്റെ ആക്കം കൂട്ടാൻ ഇൻക്ലൈൻ (ചെരിവ്) കൂട്ടിയാൽ മതി. സ്പീഡ് കൂട്ടാതെ തന്നെ. പക്ഷേ, അപ്പോഴും ഹാൻഡ് റെയിലിൽ പിടിക്കരുത്. കുഴപ്പമുണ്ടാകും.

അപകടങ്ങൾ ശ്രദ്ധിക്കുക

മാറ്റ് ഇട്ട് അതിൽ വേണം ട്രെഡ്മിൽ വയ്്ക്കാൻ, ബെൽറ്റ് നേരേയാണോ, തെന്നിപ്പോകുന്നുണ്ടോ, എന്ന് ഇടയ്ക്കിടെ ശ്രദ്ധിക്കണം. പൊടി കൺവെയറിന്റെ നീക്കത്തെ തടസപ്പെടുത്തും. അതുകൊണ്ട്, പൊടികളയുമ്പോൾ, ബെൽറ്റിന്റെ അടിഭാഗം പ്രത്യേകം ശ്രദ്ധിക്കണം. മെഷീന്റെ അടിഭാഗത്തോ, ഇൻക്ലൈൻ മെക്കാനിസത്തിന്റെ അടുത്തോ വയറുകൾ കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ സംഭവിച്ചാൽ അവ മുറിഞ്ഞ്, അപകടമുണ്ടാക്കാം.

English Summary : Fitness and treadmill walk

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA