സാറ അലിഖാനും ഭൂമി പഡ്‌നേക്കറും പറയുന്നു; ശരീരഭാരം കുറച്ച ആ വഴികൾ

sara-bhumi
Image courtesy : Socialmedia
SHARE

ബോളിവുഡിലെ താരസുന്ദരിമാരുടെ വെയ്റ്റ്‌ലോസ് രഹസ്യങ്ങളറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും താൽപര്യമാണ്. തടിച്ചുരുണ്ടിരുന്ന ബോളിവുഡ് താരങ്ങളുടെയും താരപുത്രിമാരുടെയും മേക്കോവര്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇക്കൂട്ടത്തില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയവരാണ് സാറ അലി ഖാനും ഭൂമി പഡ്‌നേക്കറും. ‘ദം ലഗാ കേ ഹൈഷാ’ എന്ന തന്റെ ആദ്യചിത്രത്തോടെ തന്നെ ശ്രദ്ധ നേടിയ ഭൂമിയുടെ മാറ്റം ആരാധകരെ ചില്ലറയല്ല അതിശയിപ്പിച്ചത്. കഠിനമായ പരിശ്രമത്തിലൂടെ 32 കിലോയാണ് താരം കുറച്ചത്. 89 കിലോയുണ്ടായിരുന്ന ഭൂമി ഇന്നു വെറും 57 കിലോയിലേക്ക് എത്തിയെങ്കിൽ അതിനു പിന്നിൽ ചിട്ടയായ ജീവിതരീതി കൂടിയുണ്ട്.

അതുപോലെ ‘കേദാര്‍നാഥ്’ എന്ന് ആദ്യ ചിത്രത്തിനു വേണ്ടി സാറ അലി ഖാന്‍ ആറുമാസം കൊണ്ട് കുറച്ചത് 45 കിലോയാണ്. ഇവര്‍ ഇരുവരും തങ്ങളുടെ ഹെല്‍ത്ത് ടിപ്പുകളും മാറ്റത്തിന്റെ ചിത്രങ്ങളും ആരാധകർക്കായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

വണ്ണം കുറയ്ക്കലിനെ വലിയൊരു ഭാരമായി കാണുന്നവരാണ് ഏറെയും എന്നാൽ അത്തരത്തിലൊരു മുൻവിധിയുടെ ആവശ്യമേയില്ലെന്നാണ് ഭൂമി പറയുന്നത്. മെലിഞ്ഞതിനു പിന്നിൽ വെള്ളത്തിനും വലിയ സ്ഥാനമുണ്ട്. ‘വെള്ളം ധാരാളം കുടിച്ചിരുന്നു. ഇതു ശരീരത്തെ കൂടുതൽ ആരോഗ്യപൂർണമാക്കുകയാണ് ചെയ്തത്. നാരങ്ങാവെള്ളവും ശീലമാക്കി, ശരീരത്തിന് നല്ലൊരു ക്ലെൻസറാണണത്, ഒപ്പം പ്രതിരോധശേഷിയും വർധിപ്പിക്കുന്നു. ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാനും വെള്ളത്തിനു കഴിവുണ്ട്’– ഭൂമി പറയുന്നു. 

വീട്ടില്‍ ഉണ്ടാക്കിയ ആഹാരമാണ് തങ്ങളുടെ ഏറ്റവും വലിയ ഫിറ്റ്‌നസ് രഹസ്യം എന്നു സാറ പറയാറുണ്ട്‌. തന്റെ അമ്മയോളം വലിയൊരു ‘ഡയറ്റ് കോച്ച്’ വേറേയില്ല എന്നാണ് ഭൂമി പറയുക. കാരണം, വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്ന കാലത്ത് ഹെല്‍ത്തി ആഹാരമാണ് അമ്മ തനിക്കായി തയാറാക്കിയതെന്നും ഭൂമി പറയുന്നു 

യോഗയാണ് ഭൂമിയും സാറായും കൂടുതല്‍ ആശ്രയിച്ച വര്‍ക്ക്‌ ഔട്ട്‌ വിദ്യ. ഇത് ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെയും ആരോഗ്യത്തെ സഹായിച്ചു എന്ന് ഇരുവരും പറയുന്നു. 

ഷുഗര്‍ ഉപയോഗം പൂര്‍ണമായും നിര്‍ത്തിയാണ് ഇവര്‍ ജീവിതരീതി ക്രമീകരിച്ചത്. ലിഫ്റ്റിനു പകരം താൻ പടികൾ നടന്നു കയറാൻ ശീലിച്ചതും വെള്ളം കുടിക്കാനായി എപ്പോഴും ബോട്ടിൽ അരികിൽ കരുതാതെ ഇടയ്ക്കിടെ ന‌ടന്നു പോയി വെള്ളം കുടിച്ചതുമെല്ലാം ശരീരത്തിൽ മാറ്റങ്ങളുണ്ടാക്കി എന്ന് അടുത്തിടെ ഭൂമി പറഞ്ഞിരുന്നു. അമ്മ തന്നെ എയര്‍പോര്‍ട്ടില്‍ വച്ചു കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സിലാക്കാതിരുന്നതാണ് തന്റെ വെയ്റ്റ്‌ലോസ് യാത്രയ്ക്ക് കാരണമായതെന്നു സാറയും പറയുന്നു. 

English Summary : Weight loss tips of Bhumi Pednekar and Sara Ali Khan

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA