ഭാരം കുറയ്ക്കാൻ സൂര്യപ്രകാശം സഹായിക്കുമോ?

HIGHLIGHTS
  • ശരീരത്തിലെ അധികമുള്ള കൊഴുപ്പിനെ പുറന്തള്ളാൻ സൂര്യപ്രകാശം സഹായിക്കുന്നു
weight loss
Photo credit : Pressmaster / Shutterstock.com
SHARE

രോഗപ്രതിരോധശക്തിയേകുന്ന, എല്ലുകൾക്ക് ആരോഗ്യമേകുന്ന വൈറ്റമിൻ ഡി യുടെ ഏറ്റവും പ്രധാന ഉറവിടം സൂര്യപ്രകാശം ആണെന്ന് എല്ലാവർക്കുമറിയാം. മറ്റൊരു പ്രധാന ഗുണം കൂടി ഈ വൈറ്റമിനുണ്ട്. എന്താണെന്നല്ലേ. ശരീരഭാരം കുറയ്ക്കുക. അതിനായി പ്രത്യേകിച്ചൊന്നും നമ്മൾ ചെയ്യേണ്ടതില്ല എന്നതാണ് പ്രധാന കാര്യം. 

കൊഴുപ്പിനെ അലിയിക്കുന്ന വൈറ്റമിൻ ആയ ഡി, സൂര്യപ്രകാശത്തിൽ നിന്നും ചില ഭക്ഷണങ്ങളിൽ നിന്നും സപ്ലിമെന്റുകളിൽ നിന്നും ലഭിക്കും. അൾട്രാവയലറ്റ് വികിരണങ്ങളുമായി ചർമം സമ്പർക്കത്തിൽ വരുമ്പോൾ അത് ശരീരത്തിലെ കൊളസ്ട്രോളിനെ വൈറ്റമിൻ ഡി ആയി മാറ്റുന്നു. 

സയന്റിഫിക് റിപ്പോർട്ട് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, സൂര്യപ്രകാശം കൊഴുപ്പ് കോശങ്ങളെ ചുരുക്കുകയും (shrink ) അങ്ങനെ ഭക്ഷണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. 

നമ്മുടെ ചർമത്തിലൂടെ നീല പ്രകാശത്തിന്റെ തരംഗദൈർഘ്യം തുളച്ചു കയറി ചർമത്തിനടിയിലെ കൊഴുപ്പിലെത്തുമ്പോൾ ലിപ്പിഡ് കണികകൾ ചുരുങ്ങുകയും കോശങ്ങളിൽ നിന്ന് പുറത്തുപോവുകയും ചെയ്യും. ചുരുക്കിപറഞ്ഞാൽ ശരീരത്തിലെ അധികമുള്ള കൊഴുപ്പിനെ പുറന്തള്ളാൻ സൂര്യപ്രകാശം സഹായിക്കുന്നു. ഈ വൈറ്റമിന്റെ അഭാവം പൊണ്ണത്തടിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ദുർബലമായ അൾട്രാവയലറ്റ് വികിരണങ്ങൾ മൂലം തണുപ്പുകാലത്ത് ആളുകൾക്ക് ശരീരഭാരം കൂടുന്നു എന്നത് വസ്‌തുതയാണ്‌.

ശരീരഭാരം കുറയ്ക്കാൻ  ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഭാരം കുറയ്ക്കൽ വേഗത്തിലാക്കാൻ ദിവസവും കുറച്ചു സമയം സൂര്യപ്രകാശമേൽക്കണം കൂടാതെ വൈറ്റമിൻ ഡി ധാരാളമടങ്ങിയ കൂൺ, പാലുല്പന്നങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. 

ദിവസവും പത്തോ പതിനഞ്ചോ മിനിറ്റ് വെയിൽ  കൊള്ളാം. രാവിലെ 10-11 സമയത്തിനിടയ്ക്കോ ഉച്ചയ്ക്ക് 1-3 വരെയുള്ള സമയത്തോ സൂര്യപ്രകാശമേൽക്കാം. 

സൂര്യപ്രകാശം ആരോഗ്യത്തിന് നല്ലതാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ സമയം വെയിൽ കൊള്ളുന്നത് ദോഷം ചെയ്യും. ചർമത്തിലെ അർബുദത്തിനു  ഇതു കാരണമാകാം. സൺസ്‌ക്രീൻ പുരട്ടിയശേഷം വെയിൽ കൊള്ളാം.

English Summary : Vitamin D and weight loss

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA