മനോരമബോൺ സാന്തേയിൽ ഭാഗമാകൂ പുത്തൻ ആരോഗ്യശീലങ്ങൾക്കു തുടക്കം കുറിക്കൂ ...

HIGHLIGHTS
  • വെർച്വൽ ചാലഞ്ച് ഫെബ്രുവരി 15 മുതൽ 21 വരെ
  • പ്രത്യേക സമയമോ സ്ഥലമോ പരിഗണിക്കേണ്ട
bonne sante wellness challenge
SHARE

ആരോഗ്യരംഗത്ത് പുതുവഴികൾ തേടുന്നവർക്കായി ഒരുക്കിയിരിക്കുന്ന മനോരമ വെൽനസ് ചാലഞ്ചിൽ കേരളത്തിൽ ഉടനീളം ഉള്ള നൂറുകണക്കിന് ആരോഗ്യ പ്രേമികൾ പ്രായഭേദമന്യേ  ഭാഗമായിരിക്കുന്നു . നിങ്ങളും രജിസ്റ്റർ ചെയ്ത് ബോൺ സാന്തേയുടെ  ഭാഗമാകൂ പുത്തൻ ആരോഗ്യശീലങ്ങൾക്ക് തുടക്കം കുറിക്കൂ.

മനോരമ വെൽനസ് ചാലഞ്ച് ബോൺ സാന്തേയിൽ  രജിസ്റ്റർ ചെയ്യുന്നതിലൂടെ നിങ്ങൾ അതിന്റെ വിർച്യുൽ പ്ലാറ്റഫോമിന്റെ ഭാഗമാകുന്നു. അതിലുൾപെട്ട  സമാനമനസ്കരുമായി ചേർന്ന് പുതു പുത്തൻ ആരോഗ്യശീലങ്ങൾ പങ്കുവയ്ക്കുകയും ആരോഗ്യകരമായ പുതിയൊരു ജീവിതശൈലി ആസ്വദിക്കുകയും ചെയ്യാം  .

വിർച്യുൽ പ്ലാറ്റഫോമിന്റെ സഹായത്തോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 

ഒരാഴ്ച നീളുന്ന  മനോരമ വെൽനസ് ചാലഞ്ചു ബോൺ സാന്തേയിലൂടെ  ആരോഗ്യകരമായ മുന്നേറ്റത്തിന് തുടക്കമിടാം.. ഓട്ടം , നടത്തം എന്നീ രണ്ടു വിഭാഗങ്ങളിലായി  യഥാക്രമം 14, 21, 42 കിലോമീറ്റർ വീതം ദൈർഘ്യമുള്ള ചാലഞ്ചിൽ 250 രൂപ നിരക്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് 5 വയസ്സ് മുതലുള്ളവർക്ക് പങ്കെടുക്കാം. വെൽനസ് ചാലഞ്ചിനു വീടിന്റെ അകത്തളമോ തുറസായ കളിസ്ഥലങ്ങളോ തിരഞ്ഞെടുക്കാം. പതിനെട്ട് വയസ്സിനു മുകളിൽ പ്രായമുള്ള, സൈക്ലിങ് താത്പര്യമുള്ളവർക്ക് ആഴ്ചയിൽ 100 കിലോ മീറ്റർ ചാലഞ്ചമുണ്ട്. ഏത് ചാലഞ്ച് തിരഞ്ഞെടുത്താലും  ചുരുങ്ങിയത്  ആറ് ദിവസം നിർബന്ധമായും പങ്കെടുക്കണം.ഫെബ്രുവരി 15 മുതൽ 21 വരെയാകും ചാലഞ്ച്. പ്രത്യേക സമയമോ സ്ഥലമോ പരിഗണിക്കേണ്ട എന്നാൽ ഒരോ ദിവസത്തെയും പുരോഗതി രജിസ്ട്രേഷന് ശേഷം നിങ്ങൾക്ക് ലഭിക്കുന്ന പ്രൊഫൈൽ പേജിൽ പങ്കുവെയ്ക്കണം. അത്  നവമാധ്യമങ്ങളിൽ പങ്കുവെയ്ക്കുവാനും സാധിക്കും. 

ചാലഞ്ചിന്റെ  ദിവസേന ഉള്ള  പുരോഗതി അളക്കാൻ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭിക്കുന്ന ഏതു ഫിറ്റ്നസ് അപ്ലിക്കേഷനും ഉപയോഗിക്കാം. 

ചലഞ്ചിൽ പങ്കാളിയായതിനു ശേഷം നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഇതിന്റെ ഭാഗമാക്കുവാൻ വെബ്സൈറ്റിൽ അവരുടെ ഫോൺ നമ്പർ കൊടുക്കുമ്പോൾ SMS ആയോ വാട്ട്സ് ആപ്പിലൂടെയോ ചലഞ്ചിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് ലഭിക്കുന്നതാകും.കൂടാതെ ചലഞ്ചിൽ ഒപ്പമുള്ളവരുടെ പുരോഗതി ഓരോദിവസങ്ങളിലും അറിയുവാനുള്ള  ക്രമീകരണവും സഞ്ജീകരിച്ചിട്ടുണ്ട്. 

പങ്കെടുക്കുന്നവർക്കെല്ലാം ഇ മെഡലും, ഇ സർട്ടിഫിക്കറ്റും, ടീ ഷർട്ടും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് സമ്മാനവുമുണ്ട്. ഒാൺലൈനായി രജിസ്റ്റർ ചെയുവാനും രെജിസ്ട്രേഷൻ നിരക്കുകളെയും കുറിച്ച് അറിയുവാനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കൂ. 

www.manoramaevents.com 

രജിസ്റ്റർ ചെയ്യുവാനായി മിസ് കോൾ  ചെയ്യൂ - 9603502502 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 9995960500, 9847058421

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA