ADVERTISEMENT

ബോളിവുഡിലെ സൂപ്പർ നായികയാണ് വിദ്യ ബാലൻ. പക്ഷേ ഏറ്റവുമധികം ബോഡിഷെയ്മിങ്ങിന് ഇരയായിട്ടുള്ള ഒരാളുമാണ്. തടിച്ച ശരീരപ്രകൃതിയുടെ പേരിൽ പലപ്പോഴും ട്രോളുകളും മീമുകളിലും നിറഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള അധിക്ഷേപങ്ങൾ കണ്ട് സ്വന്തം ശരീരത്തെ വെറുത്തിരുന്ന കാലമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ വിദ്യ. 

സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഈ സാഹചര്യങ്ങളെല്ലാം മാറുമെന്ന് പറഞ്ഞു തരാൻ എനിക്കാരുമുണ്ടായിരുന്നില്ല– ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വിദ്യ പറയുന്നു. എന്റെ ഭാരം ദേശീയ പ്രശ്നമായി മാറി. ഞാനെന്നും തടിച്ച പെൺകുട്ടിയായിരുന്നു. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന എന്റെ ശരീരഭാരം എന്നെ അലട്ടാത്ത ഒരു ഘട്ടത്തിലാണ് ഞാനിപ്പോഴെന്ന് എനിക്ക് പറയാനാവില്ല. പക്ഷേ ഞാനേറെ മുന്നോട്ട് പോയിക്കഴിഞ്ഞു.           

ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ ജീവിതത്തിലുടനീളം എനിക്കുണ്ടായിരുന്നു. ഏറെ നാൾ എന്റെ ശരീരത്തെ ഞാൻ വെറുത്തു. എന്റെ ശരീരമെന്നെ ചതിച്ചെന്ന് ഞാൻ കരുതി. എന്റെ ഏറ്റവും മികച്ച രൂപത്തെ കാണാനുള്ള അമിതമായ സമ്മർദത്തിലാവും പല ദിവസങ്ങളിലും. അപ്പോഴെല്ലാം ഞാൻ വല്ലാതെ തടിക്കുകയും ദേഷ്യവും നിരാശയും എന്നെ കീഴടക്കുകയും ചെയ്തു.

കാലക്രമേണ, എന്റെ ശരീരം മാത്രമാണ് എന്നെ ജീവനോടെ നിലനിർത്തുന്നതെന്ന് ഞാൻ അംഗീകരിച്ചു, കാരണം എന്റെ ശരീരം പ്രവർത്തനം നിർത്തുന്ന ദിവസം, പിന്നെ ഞാൻ ഉണ്ടാകില്ല. എന്റെ ശരീരത്തോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. നമ്മൾ എന്താണെന്നത് പ്രശ്നമല്ല, ഈ ശരീരം കാരണമാണ് ഞാൻ ജീവിച്ചിരിക്കുന്നത്. ഓരോ ദിവസവും ഞാൻ എന്നെ കൂടുതൽ സ്നേഹിക്കാനും സ്വീകരിക്കാനും തുടങ്ങി, പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. 

ഒരു ഘട്ടത്തിനു ശേഷം എന്റെ ശരീരം എനിക്ക് ഒരു പ്രശ്നമല്ലാതായി. നിങ്ങളുടെ മുടിയുടെ നീളം, കൈകളുടെ കനം, വളവുകൾ, ഉയരം എന്നിവ പ്രശ്നമല്ല; ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾ ആരാണെന്നതാണ് പ്രധാനം. നിങ്ങൾ നിങ്ങളെ അംഗീകരിക്കുമ്പോൾ, എല്ലാ അപൂർണതകളും ചെറുതാകുന്നു. എന്നാൽ നിങ്ങൾ സ്വയം അംഗീകരിക്കാതിരിക്കുകയും വെറുക്കുകയും ചെയ്താൽ ഇത് സാധ്യമല്ല. മറ്റുള്ളവർ നിങ്ങളെ എങ്ങനെ കാണുന്നു എന്നതല്ല, നിങ്ങൾ നിങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നതാണ് പ്രധാനം. – വിദ്യ പറയുന്നു.

English Summary : Vidya Balan about body shaming 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com