ട്രെഡ്‌മിൽ വർക്ക് ഔട്ട് ഇങ്ങനെ ചെയ്യൂ, ശരീരഭാരം കുറയ്ക്കാം

treadmill
Photo credit : Ljupco Smokovski / Shutterstock.com
SHARE

വ്യായാമം ചെയ്യുന്നത്, പ്രതിരോധ ശേഷി വർധിപ്പിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും അമിതഭാരം കുറയ്ക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ഒരു അത്ഭുതമന്ത്രമാണ്  12- 3- 30 ട്രെഡ്മിൽ വർക്ക് ഔട്ട്.

സംഗതി സിമ്പിൾ ആണ്. ഓട്ടം പോലെ അത്ര കഠിനമല്ല. റിസൽറ്റോ നിങ്ങളെ അതിശയിപ്പിക്കുകയും ചെയ്യും. എന്താണ് ഈ  12- 3- 30 എന്നു നോക്കാം. 

നിങ്ങളുടെ ട്രെഡ്മില്ലിന്റെ ചെരിവ് 12 ആക്കുക. 12 ൽ കൂടാൻ പാടില്ല കേട്ടോ. സ്‌പീഡ്‌ 4.8 മുതൽ 5 കി.മീ / മണിക്കൂർ ആക്കുക. 30 മിനിറ്റ് നടക്കുക. 

അതെ ഇത്രേ ഉള്ളൂ. സംഗതി സിമ്പിൾ അല്ലേ. അന്താരാഷ്ട്ര പ്രശസ്‌തനായ ലൈഫ്സ്റ്റൈൽ ഇൻഫ്ലുവൻസർ ലോറൻ ഗിരാൾഡോ ആണ് ഇത് രൂപകൽപന ചെയ്തത്. 

ഗുണങ്ങൾ 

∙ വേഗത ഒരുപാട് കൂടുതൽ അല്ലാത്തതു കൊണ്ട് പരിക്കു പറ്റാൻ സാധ്യത കുറവാണ്. ഇന്റൻസിറ്റി കുറവായതു കൊണ്ട് സന്ധികളും സുരക്ഷിതമാണ്. 

∙ ചെരിഞ്ഞ പൊസിഷനിൽ കാലുകൾക്ക് പരമാവധി സ്ട്രെച്ച് കിട്ടും. പ്രധാന പേശികളിലെല്ലാം പ്രവർത്തിക്കും. 

∙ തുടർച്ചയായി 30 മിനിറ്റ് നടക്കുന്നതു കൊണ്ടും ഇടയ്ക്ക് ബ്രേക്ക് എടുക്കാത്തതു കൊണ്ടും നന്നായി വിയർക്കും. ശരീരം ചൂടാകും. കൊഴുപ്പ് കൂടുതൽ ബേൺ ചെയ്യാനും സഹായിക്കും. 

∙ പ്രായം കൂടിയ ആളുകൾക്കും ഈ വർക്ക് ഔട്ട് ചെയ്യാം. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇത് ചെയ്യും മുൻപ് ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യണമെന്നു മാത്രം. 

∙ നന്നായി വിയർക്കുന്നതു മൂലം തിളക്കമുള്ള ചർമവും സ്വന്തമാകും. 

എന്താ ട്രെഡ്‌മിൽ വർക്ക് ഔട്ട് തുടങ്ങുകയല്ലേ....

English Summary : Try the new 12-3-30 treadmill workout mantra

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA