ശരീരഭാരം കുറയ്ക്കണോ? കസ്‌കസ് ഇങ്ങനെ ഉപയോഗിച്ചോളൂ

kaskas weight loss
Photo credit : UAphoto / Shutterstock.com
SHARE

സർബത്തിലും ഫലൂദയിലും മറ്റും ചേർക്കുന്ന ചെറിയ കറുത്ത വിത്തുകളാണ് കസ്‌കസ് എന്നും സബ്‌ജ സീഡ് എന്നും മറ്റും അറിയപ്പെടുന്നു. ബേസിൽ സീഡ്‌സ്. കാഴ്‌ചയിൽ  കറുത്ത എള്ള് പോലെ തോന്നിക്കുന്ന ഇവ മിന്റ് കുടുംബത്തിൽപ്പെട്ടതാണ്. അന്നജവും പ്രോട്ടീനും ധാരാളം അടങ്ങിയ ഇവ കാലറി വളരെ കുറഞ്ഞ ഒന്നാണ്. അതുകൊണ്ടു തന്നെ ശരീരഭാരം കുറയ്ക്കാൻ മികച്ചതുമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരതാപനില കുറയ്ക്കാനും സഹായിക്കുന്നതോടൊപ്പം അസിഡിറ്റി, നെഞ്ചെരിച്ചിൽ ഇവ അകറ്റാനും നല്ലതാണ്. 

കസ്‌കസ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതെങ്ങനെ എന്നു  നോക്കാം. ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ കസ്‌കസിൽ ധാരാളമുണ്ട്. ഇത് ശരീരത്തിന്റെ ഉപാപചയപ്രവർത്തനത്തെ നിയന്ത്രിക്കുന്നു. കസ്‌കസിൻറെ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ പൊണ്ണത്തടി കുറച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 

കസ്‌കസിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലം അങ്ങനെ കുറയുകയും ചെയ്യും. അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുക വഴി ശരീരഭാരം കുറയുന്നു. കൊഴുപ്പിന്റെയും അന്നജത്തിന്റെയും ആഗിരണം കുറയ്ക്കാനും കസ്‌കസിലെ നാരുകൾ സഹായിക്കുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും, അങ്ങനെ പൊണ്ണത്തടി അകറ്റുകയും ചെയ്യുന്നു. ഫൈബർ ധാരാളം അടങ്ങിയതിനാൽ ദഹനം സാവധാനത്തിലാക്കുകയും അങ്ങനെ ബ്ലഡ് ഷുഗർ കൂടുന്നതിനെ തടയുകയും ചെയ്യും. 

വെള്ളത്തിൽ കുതിർത്ത കസ്‌കസ് ഉപയോഗിക്കുമ്പോൾ അത് വിശപ്പ് കുറയ്ക്കാനും, ആവശ്യമില്ലാതെ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാതാക്കാനും സഹായിക്കും. ഇതിലടങ്ങിയ ഡൈജസ്റ്റീവ് എൻസൈമുകളാണ് വിശപ്പ് കുറയ്ക്കുന്നത്. 

കാലറി വളരെ കുറഞ്ഞ കസ്‌കസിൽ  കാൽസ്യം, മഗ്നീഷ്യം, അയൺ, ഫോസ്‌ഫറസ്‌ തുടങ്ങി ശരീരഭാരം കുറയ്ക്കാൻ ആവശ്യമായ ധാതുക്കളും  വിവിധ വൈറ്റമിനുകളും ധാരാളമുണ്ട്. 

കസ്‌കസ് വെള്ളത്തിലിട്ടു വയ്ക്കുമ്പോൾ അതിലെ നാരുകളുടെ അംശം കൂടുകയും ദഹനത്തിനു സഹായിക്കുന്ന എൻസൈമുകൾ റിലീസ് ചെയ്യപ്പെടുകയും ചെയ്യും/ രണ്ടു സ്‌പൂൺ കസ്‌കസ്  ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ കുതിർത്തു വയ്ക്കാം. 15 മുതൽ 20 മിനിറ്റു വരെ കുതിർത്ത ശേഷം ഇതുപയോഗിക്കാം. 

കൂടാതെ ഒരു ടീസ്‌പൂൺ  കസ്‌കസ്, ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് കുതിർത്ത ശേഷം ദിവസം മുഴുവൻ അല്പാല്പമായി കുടിക്കാം.

English Summary : Include sabja seeds in your diet to promote weight loss

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA