ഈ ദിവസങ്ങൾ തിരഞ്ഞെടുത്ത് വെയ്റ്റ് ലോസ് യാത്ര തുടങ്ങിക്കോളൂ...

weight loss
Photo credit : Freebird7977 / Shutterstock.com
SHARE

വെയ്റ്റ് ലോസ് യാത്ര ആരംഭിക്കാന്‍ പറ്റിയ ഒരു ദിവസം ഉണ്ടോ  ? ഇതൊക്കെ വെറുതെ എന്ന് പറയാന്‍ വരട്ടെ.. അങ്ങനെ ഒരു പ്രത്യേക ദിവസം ഇതൊക്കെ ആരംഭിച്ചാല്‍ ഫലം ഇരട്ടി ആകുമെന്ന് പഠനങ്ങള്‍. സംഗതി കുറച്ചു മാനസികം കൂടിയാണ്. പഠനങ്ങള്‍ പറയുന്നത് നിങ്ങള്‍ ഡയറ്റും വ്യായാമവും തുടങ്ങാന്‍ തീരുമാനിക്കുന്ന ദിവസത്തിനു നിങ്ങളില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കും എന്ന് തന്നെയാണ്. അത് ഏതൊക്കെ ദിവസങ്ങള്‍ ആണെന്ന് അറിയണ്ടേ...

പിറന്നാള്‍ ദിനം - നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസം ആണല്ലോ പിറന്നാള്‍ ദിവസം, ആ ദിവസം പുതിയൊരു തീരുമാനം എടുക്കാന്‍ തുടങ്ങുന്നത് നിങ്ങളില്‍ ഊര്‍ജ്ജം നിറയ്ക്കും എന്ന് പഠനങ്ങള്‍ പറയുന്നു. ജീവിതത്തില്‍ പോസിറ്റീവ് ആയി ഒരു തുടക്കമിടാന്‍ ഇത് ഏറെ സഹായകരമാണ്. 

തിങ്കളാഴ്ച - തിങ്കളാഴ്ച നല്ല ദിവസം ആണെന്നാണല്ലോ പറയാറ്. അത് ഇക്കാര്യത്തിലും ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. രണ്ടു ദിവസത്തെ അവധിക്ക് ശേഷം നല്ല തീരുമാനങ്ങളുമായി തുടങ്ങാവുന്ന ദിവസമാണ് തിങ്കളാഴ്ച. അവധി ദിവസങ്ങളില്‍ ആഹാരം കൂടുതല്‍ കഴിച്ചാലും പുതിയ ഡയറ്റ് തുടങ്ങാന്‍ സഹായിക്കുക തിങ്കളാഴ്ച ആണ്. 

ഒക്ടോബര്‍, നവംബര്‍ - ഉത്സവങ്ങളുടെ കാലം ആണല്ലോ ഈ രണ്ടു മാസങ്ങളും. അതുകൊണ്ടുതന്നെ ആഹാരനിയന്ത്രണം നടത്താന്‍ പറ്റിയ മാസങ്ങള്‍ കൂടിയാണ് ഇത്.

ഒരു വലിയ ലൈഫ് ചേഞ്ച്‌ ദിവസത്തിനു ശേഷം - ഇതും ഒരു പുതിയ തുടക്കത്തിനു നല്ലതാണെന്ന് ഗവേഷണങ്ങള്‍ പറയുന്നു.  ഏതൊക്കെ ദിവസം ആരംഭിച്ചാലും ഷുഗര്‍ ഉപയോഗം ആദ്യം കുറച്ചും ഒപ്പം ഹെല്‍ത്തി ഫുഡ്‌ കഴിച്ചും വേണം ആദ്യം ഡയറ്റ് ആരംഭിക്കേണ്ടത് എന്നോര്‍ക്കുക.

English Summary : The Best Days To Begin Your Weight Loss Journey

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA