യോഗ ദിനം :ആരാധകർക്കായി യോഗ സീരീസുമായി മാധുരി ദീക്ഷിത്

madhuri dixit
മാധുരി ദീക്ഷിത്
SHARE

രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് തന്റെ ഫാൻസിനും  ഫോളോവെഴ്‌സിനുമായി ഒരു ഫിറ്റ്നസ്  പ്രേമി കൂടിയായ നടി മാധുരി ദീക്ഷിത് യോഗാസനങ്ങൾ പഠിപ്പിക്കുന്ന ഒരു വീഡിയോ സീരീസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌. 

അധോ മുഖ ശവാസനം ചെയ്യുന്ന വിഡിയോ ആണ് അഞ്ചാം ദിവസം താരം പങ്കുവച്ചിരിക്കുന്നത്. പേശികളുടെ ടോണിങ്ങിനും എല്ലുകളെ ശക്തിപ്പെടുത്താനും തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ഈ  യോഗാസനം സഹായിക്കും എന്ന് താരം കുറിക്കുന്നു. 

ജൂൺ പതിനേഴിനാണ് യോഗ വിഡിയോ സീരീസ് തുടങ്ങുന്നത്. ആദ്യദിനം ഭൃജംഗാസനം ആണ് മാധുരി പരിചയപ്പെടുത്തിയത്. നട്ടെല്ലിനെ ശക്തിപ്പെടുത്താനും ഉദരാരോഗ്യത്തിനും സ്‌ട്രെസും ക്ഷീണവും അകറ്റാനും ഇത് സഹായിക്കും. 

ദിവസവും തന്നോടൊപ്പം യോഗ ചെയ്യാനും റീലുകൾ പോസ്റ്റ് ചെയ്യാനും താരം ആവശ്യപ്പെടുന്നു. DailyYogaWithMe എന്ന ഹാഷ് ടാഗും ഇതോടൊപ്പം ചേർത്തിരിക്കുന്നു. 

ജൂൺ 18 ന് ആണ് സീരീസിലെ അടുത്ത യോഗ പോസ്റ്റ് ചെയ്‌തത്‌. മുദ്രാസനം ചെയ്യുന്ന വിഡിയോ ആണിത്. ദഹനത്തിനു സഹായിക്കുന്ന അവയവങ്ങളെയെല്ലാം ഈ  യോഗാസനം ശക്തിപ്പെടുത്തും. താരം കുറിക്കുന്നു.

English Summary : International Yoga Day: Madhuri Dixit does yoga videos

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA