ധാരാളം പച്ചക്കറികളും ദോശയും ഒപ്പം നിത്യവുമുള്ള വർക്ക് ഔട്ടും; വിരാട് കോലിയുടെ ഫിറ്റ്നസ് രഹസ്യങ്ങൾ

virat kohli
വിരാട് കോലി. ചിത്രത്തിനു കടപ്പാട്: സമൂഹമാധ്യമം
SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും ഫിറ്റായ കളിക്കാരിൽ ഒരാളാണ് ക്യാപ്റ്റൻ വിരാട് കോലി. നിത്യവുമുള്ള വർക്ക് ഔട്ടും  കൃത്യമായ ആഹാരശീലങ്ങളുമാണ് കോലിയെ ഫിറ്റാക്കി നിർത്തുന്നത്. ഇൻസ്റ്റാഗ്രാമിൽ അടുത്തിടെ നടന്ന ഒരു ചോദ്യോത്തരവേളയിൽ കോലി ആരാധകരുമായി തന്റെ ഡയറ്റ് പ്ലാൻ പങ്കു വയ്ക്കുകയുണ്ടായി.

ധാരാളം പച്ചക്കറികൾ, കുറച്ചു മുട്ട, രണ്ട് കപ്പ് കാപ്പി, പരിപ്പ്, ക്വിനോവ, ചീര, ദോശ എന്നിങ്ങനെ നീളുന്നു ക്യാപ്റ്റൻ കോലിയുടെ ഒരു ദിവസത്തെ ഭക്ഷണ മെനു. എന്നാൽ ഇവയെല്ലാം നിയന്ത്രിത അളവിലാണ് കഴിക്കാറുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലളിതമായി പാചകം ചെയ്ത ഇന്ത്യൻ ഭക്ഷണങ്ങളാണ് തനിക്കിഷ്ടമെന്നും കോലി വ്യക്തമാക്കി. എന്നാൽ ചില സമയത്ത് ചൈനീസ് ഭക്ഷണവും കഴിക്കും. ആൽമണ്ട്, നട്ട്സ്, പ്രോട്ടീൻ ബാറുകൾ, പഴങ്ങൾ എന്നിവയും തന്റെ  ഭക്ഷണശീലത്തിന്റെ ഭാഗമാണെന്ന് കോലി ആരാധകരോട് പറഞ്ഞു.

kohli2

ജങ്ക് ഫുഡ് പൂർണമായും ഒഴിവാക്കാറുണ്ടെന്ന് മുൻപ് നടന്ന ഒരു അഭിമുഖത്തിൽ കോലി പറഞ്ഞിരുന്നു. ബർഗറിനെക്കാൾ പ്രോട്ടീൻ സമ്പുഷ്ടമായ സാൻഡ് വിച്ചാണ് താൻ കഴിക്കാൻ തിരഞ്ഞെടുക്കുക. ചെറിയ അളവിലുള്ള ഭക്ഷണം വളരെ പതിയെ കഴിക്കുന്നത് ശരീരത്തെ എപ്പോഴും ഫിറ്റാക്കി വയ്ക്കുമെന്നും കോലി കൂട്ടിച്ചേർത്തു.

English Summary : Virat Kohli’s Fitness Secrets

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA