ADVERTISEMENT

കോവിഡ് 19 അണുബാധ ശ്വാസകോശത്തെയും ശ്വാസനാളങ്ങളെയും ബാധിച്ച് പലപ്പോഴും ദീർഘകാലം നീണ്ടു നിൽക്കാവുന്ന ശ്വാസസംബന്ധമായ പ്രശ്നങ്ങൾ  ഉണ്ടാക്കാനിടയുണ്ട്. കോവിഡ് വിമുക്തരുടെ  ശ്വാസകോശങ്ങളുടെ പ്രവർത്തനം സാധാരണഗതിയിൽ എത്തിക്കാൻ ചില ശ്വസന വ്യായാമങ്ങൾ സഹായകമാണ്. ചില വ്യക്തികളിൽ എങ്കിലും കോവിഡ്  ഭേദപ്പെട്ടതിനുശേഷവും മാസങ്ങൾ നീണ്ടുനിൽക്കുന്ന പരിശീലനങ്ങളും ചികിത്സയും വേണ്ടിവരും ശ്വാസകോശം സാധാരണഗതിയിലേക്ക് എത്താൻ.

ശ്വസന വ്യായാമങ്ങൾ കൃത്യമായി പരിശീലിക്കുന്നത് ഉരോദര ഭിത്തിയുടെ (diaphragm)  പ്രവർത്തനവും ശ്വാസകോശങ്ങളുടെ ക്ഷമതയും വർധിപ്പിക്കാൻ സഹായകമാണ്. അധ്വാനിക്കുന്ന സമയത്തുപോലും ശ്വാസകോശത്തിന്റെ ക്ഷമത സാധാരണനിലയിലേക്ക് എത്തിക്കാൻ ഇവ സഹായകമാകും. കോവിഡ് മുക്തരിൽ ഉത്കണ്ഠയും വിഷാദവും അടക്കമുള്ള മാനസിക പ്രശ്നങ്ങൾ കുറയ്ക്കാനും ശ്വസന വ്യായാമങ്ങൾ സഹായകമാണ്. 

ഇവരുടെ ഉറക്കത്തിനു ഗുണനിലവാരം മെച്ചപ്പെടാനും ഇതുകൊണ്ട് പ്രയോജനം ഉണ്ട്. ഈ ശ്വസന വ്യായാമങ്ങൾ പൂർണ ആരോഗ്യമുള്ള വ്യക്തികൾക്കും ഉപകാരപ്രദം ആണെങ്കിലും കോവിഡ് മുക്തർക്ക് സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങാൻ ഇവ ഏറെ സഹായകമാണ്.

മലർന്നു കിടന്നു കൊണ്ടുള്ള ദീർഘ ശ്വസനം  

കട്ടിലിൽ മലർന്നുകിടന്നുകൊണ്ട് കാൽമുട്ടുകൾ രണ്ടും മടക്കി വയ്ക്കുക. ഇരു കാൽപാദങ്ങളും കട്ടിലിൽ സ്പർശിക്കുന്ന രീതിയിൽ വയ്ക്കുക. നിങ്ങളുടെ ഇരുകൈകളും വയറിനു മുകളിലായി പരസ്പരം സ്പർശിക്കുന്ന രീതിയിൽ വയ്ക്കുക. വായടച്ച ശേഷം  നാവ് മേൽഅണ്ണാക്കിൽ സ്പർശിക്കുന്ന രീതിയിൽ വയ്ക്കുക. തുടർന്ന് രണ്ടു മൂക്കിലൂടെയും ശ്വാസം ഉള്ളിലേക്ക് വലിച്ച് പതിയെ വയറിന്റെ ഭാഗത്തേക്ക് കൊണ്ടുവരിക ഇങ്ങനെ ചെയ്യുമ്പോൾ വയർ വികസിക്കുന്നതിനനുസരിച്ച് പരസ്പരം സ്പർശിച്ചിരിക്കുന്ന ഇരുകൈകളിലെയും വിരലുകൾ അകലും. തുടർന്ന് സാവധാനം രണ്ടു മൂക്കിലൂടെയും ശ്വാസം പുറത്തേക്കു വിടുക. ഇതേ പ്രക്രിയ ഒരു മിനിട്ട് നേരം ഇതേ ക്രമത്തിൽ ആവർത്തിക്കുക.

English Summary : Breathing exercise for COVID survivors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com