വീണ്ടും മെലിഞ്ഞ് കുട്ടിയമ്മ; മഞ്ജുവിന്റെ മേക്കോവർ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

manju pillai
Photo Credit : SocialMedia
SHARE

മലയാളത്തിന്റെ പ്രിയനടിയാണ് മഞ്ജു പിള്ള. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരേ സമയം നിറഞ്ഞു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. തന്റെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍, അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ ചില പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഒരേ ശബ്ദത്തില്‍ പറഞ്ഞതിങ്ങനെ - ‘മഞ്ജുവിന് ആകെ ഒരു മേക്കോവര്‍ ഫീല്‍’.

കൂടുതൽ മെലിഞ്ഞ് പുതിയ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോൾ ‘ഹോം’ എന്ന ചിത്രത്തിൽ മഞ്ജു അവതരിപ്പിച്ച കുട്ടിയമ്മ എന്ന കഥാപാത്രം സൂപ്പർഹിറ്റാണ്. കുട്ടിയമ്മ ഒരു സിനിമാറ്റിക് കഥാപാത്രമല്ല. നമ്മുടെയൊക്കെ അമ്മമാരുടെ പലതരം ഛായകളുള്ള ‘റീലിലെ റിയല്‍’ ക്യാരക്ടറാണ്. സ്വാഭാവികമായ പ്രകടനത്തിലൂടെ കുട്ടിയമ്മയായി ജീവിച്ച് മലയാളത്തിന്റെ പ്രിയനടി മഞ്ജു പിള്ള ആ കഥാപാത്രത്തെ പൂർണതയിലെത്തിക്കുകയും ചെയ്തു.

85 കിലോ ഉണ്ടായിരുന്ന താൻ 64 ലേക്ക് എത്തിയ സീക്രട്ടും മഞ്ജു പങ്കുവച്ചിരുന്നു. ഒരു വർഷത്തിലേറെ നീണ്ടുനിന്ന ഡയറ്റിലൂടെയായിരുന്നു മഞ്ജു ശരീരഭാരം കുറച്ചത്. പ്രോട്ടീൻ ടൈപ്പ് ഡയറ്റായിരുന്നു താരം പിന്തുടർന്നത്. സോയ, കടല, പയർ എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തി. വർക്ഔട്ട് ചെയ്യുന്ന കാര്യത്തിൽ മടിയുള്ള കൂട്ടത്തിലായതിനാൽതന്നെ ഡയറ്റായിരുന്നു കൃത്യമായി പിന്തുടർന്നിരുന്നതെന്നും മഞ്ജു പറഞ്ഞിരുന്നു.

English Summary : Manju Pillai's weight loss and make over 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA