ഫിറ്റ്നസിന്റെ കാര്യത്തിൽ രശ്മിക വിട്ടുവീഴ്ചയക്ക് ഇല്ല; പാതിരാവിലെ ചിത്രം പങ്കുവച്ച് താരം

reshmika
SHARE

ദക്ഷിണേന്ത്യന്‍ സിനിമ വ്യവസായത്തിലെ മിന്നും താരങ്ങളിലൊരാളാണ് നടിയും മോഡലുമായ രശ്മിക മന്ദാന. സമൂഹ മാധ്യമങ്ങളില്‍ നിരവധി ആരാധകരും നിരന്തര അപ്ഡേറ്റുകളുമായി സജീവമായ രശ്മിക ഫിറ്റ്നസിന്‍റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും കാര്യത്തില്‍ കണിശക്കാരിയാണ്. ജിമ്മില്‍ പോകാനുള്ള അവസരങ്ങളൊന്നും പാഴാക്കാത്ത നടി തന്‍റെ വര്‍ക്ക്ഔട്ട് ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഏറ്റവുമൊടുവില്‍ രശ്മിക പങ്കുവച്ച ചിത്രം ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഏവര്‍ക്കും പ്രചോദനമാകുന്നതാണ്. 

പാതിരാവില്‍ ഒരു ഓട്ടത്തിന് ശേഷം ശരീരമാകെ വിയര്‍പ്പണിഞ്ഞെത്തിയ ചിത്രമാണ് രശ്മിക ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തത്. വ്യായാമം നിത്യ ജീവിതത്തിന്‍റെ ഭാഗമാക്കണമെന്ന സന്ദേശവും ഇതിലൂടെ രശ്മിക നല്‍കുന്നു. കര്‍ണാടകത്തിലെ കുടക് ജില്ലക്കാരിയായ രശ്മിക കന്നഡ, തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ്. 

മലയാളത്തിലടക്കം ഡബ് ചെയ്യപ്പെട്ട ഗീതാ ഗോവിന്ദം പോലുള്ള  നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ രശ്മിക തന്‍റെ ആദ്യ ബോളിവുഡ് ചിത്രത്തിന്‍റെ റിലീസിനൊരുങ്ങുകയാണ്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്കൊപ്പം മിഷന്‍ മജ്നു എന്ന ചിത്രത്തിലൂടെയാണ് രശ്മികയുടെ ഹിന്ദി അരങ്ങേറ്റം. അമിതാഭ് ബച്ചനൊപ്പം ഗുഡ് ബൈ എന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ചു വരുന്നു. അല്ലു അര്‍ജുനും ഫഹദ് ഫാസിലിനും ഒപ്പം രശ്മിക അഭിനയിച്ച പുഷ്പയും പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.

English Summary : Rashmika Mandanna drops PIC after a good run

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA