ADVERTISEMENT

വടിവൊത്ത ശരീരവും സിക്‌സ് പായ്ക്കുമൊക്കെ സ്വപ്‌നം കണ്ട് ജിമ്മിലേക്ക് കുതിക്കുന്ന നമ്മുടെ യുവാക്കള്‍ക്ക് എന്നും ആവേശമായിരുന്നത് ബോളിവുഡ് താരങ്ങളാണ്. അതില്‍തന്നെ സല്‍മാന്‍ ഖാന്‍ എന്ന ബോളിവുഡിന്റെ സ്വന്തം സല്ലു ഭായ് എല്ലാ ബോഡി ബില്‍ഡേഴ്‌സിന്റെയും ആരാധന മൂര്‍ത്തിയായിരുന്നു. പെടയ്ക്കുന്ന മസിലുകളുമായി വെള്ളിത്തിരയില്‍ മിന്നി തെളിഞ്ഞ സല്‍മാന്‍ ഖാനെ പോലെയാകാന്‍ ആഗ്രഹിച്ചവരാണ് ഒരു കാലത്ത് നമ്മുടെ ജിമ്മന്മാരെല്ലാം. സിക്‌സ് പായ്ക്കും മസിലുമൊക്കെ ഇപ്പോള്‍ ബോളിവുഡില്‍ സര്‍വസാധാരണമായെങ്കിലും ഈ ഭായ്ജാന്റെ ജനപ്രീതിക്ക് ഇടിവ് തട്ടിയിട്ടില്ല.

 

അന്‍പത്തിയഞ്ചാം വയസ്സിലും ഫിറ്റായ ശരീരവുമായി ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന സല്‍മാന്‍ ഖാന്റെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒരു ദിവസം പോലും മുടങ്ങാത്ത വര്‍ക്ക് ഔട്ടാണ് സല്‍മാന്‍ നല്‍കുന്ന ഫിറ്റ്നസിന്‍റെ ആദ്യ പാഠം. ഫിറ്റായി ഇരിക്കാന്‍ കുറുക്ക് വഴികള്‍ ഇല്ലെന്നും സ്ഥിരമായ പ്രയത്നം ഇതില്‍ മുഖ്യ ഘടകമാണെന്നും സല്‍മാന്‍ ഓര്‍മപ്പെടുത്തുന്നു. വെറും വയറ്റില്‍ വര്‍ക്ക് ഔട്ട് ആരംഭിക്കുന്ന സല്‍മാന്‍ വൈകുന്നേരം പേശികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക വ്യായാമമുറകളില്‍ ഏര്‍പ്പെടുന്നു. രാത്രി അത്താഴത്തിന് ശേഷം ഒരു നടത്തവും താരത്തിന് നിര്‍ബന്ധം. 

 

വെയ്റ്റ് ലിഫ്റ്റിങ്ങ്, ബോഡി വെയ്റ്റ് ട്രെയിനിങ്, കിക്ക് ബോക്സിങ്, സ്ട്രെച്ചിങ് എന്നിവയെല്ലാം അടങ്ങിയതാണ് സല്‍മാന്‍റെ പ്രതിദിന വര്‍ക്ക് ഔട്ട്. വര്‍ക്ക് ഔട്ടില്‍ മാത്രമല്ല ഭക്ഷണക്രമത്തിലും പ്രത്യേക ശ്രദ്ധ സല്‍മാന്‍ നല്‍കുന്നു. ഫിറ്റ്നസിനെയും പോഷണത്തെയും കുറിച്ച് നല്ല ധാരണയുള്ള നടന്‍ ഇതിനെ പറ്റിയുള്ള ചര്‍ച്ചകളിലും മറ്റും പങ്കെടുത്ത് തന്‍റെ അറിവ് പുതുക്കാനും ശ്രമിക്കാറുണ്ട്. 

 

മുട്ട, ഓട്സ്, ചിക്കന്‍, മീന്‍, ഡ്രൈ ഫ്രൂട്സ്, ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ്സ് എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് സല്‍മാന്‍റെ ഭക്ഷണക്രമം. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സല്‍മാന്‍ ഷൂട്ടിങ്ങിന്‍റെ ഇടയിലും വീട്ടില്‍ നിന്ന് ഭക്ഷണം വരുത്തിച്ചു കഴിക്കുന്നു. അന്തിം ആണ് സല്‍മാന്‍റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

English Summary : Fitness tips of salman Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com